സിനിമാ നടനാകാന്‍ 10 ലക്ഷം; സംവിധായകനെതിരെ കേസ്
തിരുവനന്തപുരം: സിനിമയില്‍ അവസരം നല്‍കാം എന്ന് പറഞ്ഞ് പറ്റിച്ച് പത്ത് ലക്ഷം രൂപ തട്ടിയ സംവിധായകനെതിരെ പൊലീസ് കേസ്. തൊടുപുഴ സ്വദേശി അനില്‍ ജോസഫിന്റെ പരായെ തുടര്‍ന്നാണ് തിരുവനന്തപുരം കല്ലയം സ്വദേശിയായ രാജു അംബരനെതിരെ കേസെടുത്തത്.
സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് മൂന്ന് തവണയായി പത്തു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. പരാതിയില്‍ രാജുവിനെതിരെ അന്വേഷണം നടത്താന്‍ തൊടുപുഴ ചീഫ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ് തൊടുപുഴ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

സിനിമാ അഭിനയിത്തില്‍ ഡിപ്ലോമ നേടിയ അനില്‍ അവസം ചോദിച്ച് പല സംവിധായകര്‍ക്കും ബയോഡാറ്റ അയച്ചിരുന്നു. ഇവരില്‍ നിന്ന് ബയോഡാറ്റ കിട്ടിയെന്ന് പറഞ്ഞാണ് രാജു അനിലിനെ സമീപിച്ചത്. 'ഒരവസരം' എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മലയാളത്തിലെ മുന്‍നിര താരങ്ങളും അഭിനയിക്കുന്നുണ്ടെന്നും പുതുമുഖങ്ങള്‍ 25 ലക്ഷം രൂപ നല്‍കണമെന്നും രാജു അനിലിനോട് പറഞ്ഞു.
അനിലിനെ വിശ്വസിപ്പിക്കാന്‍ തിരുവന്തപുരത്തെ വീട്ടില്‍ കൊണ്ടുപോയി ഒരു നടിയെ നിര്‍ത്തി ഫോട്ടോയൊക്കെ എടുത്ത് സിനിമയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് പണം തട്ടിയത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങിയില്ല. പണം തിരികെ ചോദിച്ചിട്ടും ഫലമില്ലാതായതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.












Click it and Unblock the Notifications