Get Updates
Get notified of breaking news, exclusive insights, and must-see stories!

വധുവും വരനും ജെസിബിയില്‍ കയറി വിവാഹഘോഷയാത്ര!വരനെതിരെ പോലീസ് കേസ്,വധുവിന് കിട്ടിയത്?

വധുവിന്റെ വീട്ടില്‍ നിന്ന് താലിക്കെട്ട് കഴിഞ്ഞ് പുറപ്പെട്ട വരന്റെ സംഘമാണ് ഗതാഗതം തടസപ്പെടുത്തുന്ന രീതിയില്‍ ഘോഷയാത്ര സംഘടിപ്പിച്ചത്.

ആലപ്പുഴ: വിവാഹാഘോഷം വ്യത്യസ്തമാക്കാനായി വരന്റെ കൂട്ടുകാര്‍ സംഘടിപ്പിച്ച ഘോഷയാത്ര പൊല്ലാപ്പായി. പുന്നപ്ര പറവൂരില്‍ മെയ് 7 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വിവാഹശേഷം ജെസിബിയും മറ്റു വാഹനങ്ങളും ഉപയോഗിച്ച് ഗതാഗതം തടസപ്പെടുത്തുന്ന രീതിയില്‍ ഘോഷയാത്ര സംഘടിപ്പിച്ചതിന് വരനെതിരെയും ജെസിബി ഉടമയ്‌ക്കെതിരെയും പോലീസ് കേസെടുത്തു.

വധുവിന്റെ വീട്ടില്‍ നിന്ന് താലിക്കെട്ട് കഴിഞ്ഞ് പുറപ്പെട്ട വരന്റെ സംഘമാണ് ഗതാഗതം തടസപ്പെടുത്തുന്ന രീതിയില്‍ ഘോഷയാത്ര സംഘടിപ്പിച്ചത്. വരനെയും വധുവിനെയും ജെസിബിയുടെ മുന്നിലെ ബക്കറ്റുഭാഗത്ത് കയറ്റിനിര്‍ത്തിയായിരുന്നു ഘോഷയാത്ര. ജെസിബിയുടെ അകമ്പടിയായി നിരവധി വാഹനങ്ങളുമുണ്ടായിരുന്നു. വരന്റെ കൂട്ടുകാരാണ് ഇത്തരത്തിലുള്ള ഘോഷയാത്ര സംഘടിപ്പിച്ചത്.

ന്യൂജെന്‍ വിവാഹഘോഷയാത്ര...

ന്യൂജെന്‍ വിവാഹഘോഷയാത്ര...

ആലപ്പുഴ പുന്നപ്ര പറവൂരില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വധുവിന്റെ വീട്ടില്‍ നിന്ന് താലിക്കെട്ട് കഴിഞ്ഞ് മടങ്ങിയ വരന്റെ സംഘമാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. വരനെയും വധുവിനെയും ജെസിബിയില്‍ കയറ്റിനിര്‍ത്തിയായിരുന്നു വരന്റെ കൂട്ടുകാരുടെ ആഘോഷം.

മൂന്നു കിലോമീറ്റര്‍ ഗതാഗതം സ്തംഭിച്ചു...

മൂന്നു കിലോമീറ്റര്‍ ഗതാഗതം സ്തംഭിച്ചു...

വരന്റെ കൂട്ടുകാരാണ് ജെസിബി ഉപയോഗിച്ച് ഘോഷയാത്ര സംഘടിപ്പിച്ചത്. ജെസിബിക്ക് പിറകിലായി ഒട്ടേറെ വാഹനങ്ങളും അകമ്പടിയായി ഉണ്ടായിരുന്നു. വിവാഹ ഘോഷയാത്ര കാരണം ദേശീയപാതയില്‍ മൂന്നു കിലോമീറ്റലധികം ദൂരം ഗതാഗതം സ്തംഭിച്ചു.

ഘോഷയാത്ര തടഞ്ഞു....

ഘോഷയാത്ര തടഞ്ഞു....

ദേശീയപാതയില്‍ വിവാഹഘോഷയാത്ര കാരണം ഗതാഗതം തടസപ്പെട്ടെന്ന വിവരമറിഞ്ഞാണ് പുന്നപ്ര പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് വരനെയും വധുവിനെയും ജെസിബിയില്‍ നിന്നിറക്കുകയും ഘോഷയാത്ര തടയുകയും ചെയ്തു.

വരനും ജെസിബിക്കാരും...

വരനും ജെസിബിക്കാരും...

ഗതാഗതം തടസപ്പെടുത്തിയതിന് ജെസിബി ഉടമ ആലപ്പുഴ സ്വദേശി സാംമോന്‍, ഡ്രൈവര്‍ കര്‍ണാടക സ്വദേശി ചിന്നപ്പന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസെടുത്ത ശേഷമാണ് ഇരുവരെയും വിട്ടയച്ചത്. വരന്റെ പേരിലും കേസെടുത്തിട്ടുണ്ടെന്ന് പുന്നപ്ര പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+