കെ സുരേന്ദ്രനെതിരെ പൊലീസ് കേസ്: പിണറായിക്ക് ഇമ്രാൻഖാന്റെ മാനസികാവസ്ഥയെന്ന് ബിജെപി
തിരുവനന്തപുരം: ഹലാല്‍ ഭക്ഷണം സംബന്ധിച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസടുത്തു. സെക്രട്ടേറിയേറ്റിന് മുന്നില്‍ നവംബർ 17ന് നടത്തിയ വിദ്വേഷപ്രസംഗത്തെ തുടർന്നാണ് കേസ്. സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ പൊലിസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കി ഏറെ നാളുകള്‍ക്ക് ശേഷം ഡിസംബര്‍ 13നാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ. അതേസമയം, 153A, 295A എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. എളുപ്പത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം സുരേന്ദ്രന് കേസ് എടുത്ത സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് ബി ജെ പി നേതാക്കള്‍ രംഗത്ത് എത്തി. പിണറായിക്ക് ഇമ്രാൻഖാൻ്റെ മാനസികാവസ്ഥയെന്നായിരുന്നു ബി ജെ പിയുടെ പ്രതികരണം. പട്ടാപ്പകൽ ശ്രീലങ്കൻ പൗരനെ ചുട്ടുകൊന്ന മതമൗലികവാദികളെ ന്യായീകരിക്കുന്ന പാക്ക് പ്രധാനമന്ത്രി ഇമാൻ ഖാൻ്റെ മാനസികാവസ്ഥയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ ആരോപിച്ചു.

ഭക്ഷണത്തിൽ തുപ്പുന്ന മതമൗലികവാദികളുടെ നിലപാടിനെ എതിർക്കുന്നവരോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചതിനാണ് ബി ജെ പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രനെതിരെ കേരള പൊലീസ് കേസെടുത്തത്. ഇത് മുസ്ലിം തീവ്രവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ്. വഖഫ് സമരത്തിന് മുന്നിൽ പിണറായി മുട്ടുമടക്കിയപ്പോഴുള്ള ഒത്തു തീർപ്പു വ്യവസ്ഥകളിൽ സുരേന്ദ്രനെതിരെ കേസെടുക്കുന്നതുണ്ടോ എന്നറിയാനും ബി ജെ പി ക്ക് താല്പര്യമുണ്ട്.
മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
സൗദി അറേബ്യൻ ഭരണാധികാരികൾ പോലും മതതീവ്രവാദികൾക്ക് കൂച്ചുവിലങ്ങിടുമ്പോൾ പിണറായി ഇവിടെ അവർക്ക് ജയ ജയ പാടുകയാണ്. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിൻ്റെ വഖഫ് സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും സ്വന്തം മകൾ വീണക്കെതിരെയും വ്യഭിചാരികൾ എന്ന് മുസ്ലിം ലീഗ് നേതാവ് വിളിച്ചിട്ടും കേസെടുക്കാൻ ധൈര്യമില്ലാത്ത ഭീരുവാണ് പിണറായി.
ശബരിമലയിൽ വിശ്വാസം സംരക്ഷിക്കാൻ പോരാടിയ ഭക്തജനങ്ങളോട് നവോത്ഥാനം പ്രസംഗിച്ച മുഖ്യമന്ത്രി ഇപ്പോൾ മതമൗലിക വാദികൾക്ക് മുന്നിൽ മുട്ടിലിഴയുകയാണ്. സംയുക്ത സൈന്യാധിപനെ മരണത്തിലും അവഹേളിച്ചമർക്കെതിരെ ചെറുവിരലനക്കാത്ത കേരള പൊലീസ് സുരേന്ദ്രനെതിരെ കേസെടത്തത് മത തീവ്രവാദ ശക്തികളെ പ്രീണിപ്പിക്കാനാണെന്നും ബി ജെ പി നേതാവി പി സുധീർ ആരോപിച്ചു.












Click it and Unblock the Notifications