കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാനിമോള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു; ജയിലില്‍ പോകാനും തയ്യാറെന്ന് സ്ഥാനാര്‍ത്ഥി

Google Oneindia Malayalam News

ആലപ്പുഴ: അരൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്തു. പിഡബ്ല്യൂഡി എഞ്ചിനീയറുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഷാനിമോള്‍ ഉസ്മാനെതിരെ അരൂര്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്.

മണ്ഡലത്തിലെ എരമുല്ലൂര്‍-എഴുപുന്ന നിര്‍മ്മാണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പിഡബ്ല്യൂഡി പരാതി. തുറവൂര്‍ പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എന്‍ജീനിയറാണ് ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിന് അരൂര്‍ പോലീസിന് പരാതി കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം അരഭിച്ചത്. പോലീസ് നടപടിയില്‍ പ്രതികരണവുമായി ഷാനിമോള്‍ ഉസ്മാനും രംഗത്ത് എത്തി. വിശദാംശങ്ങള്‍ ഇങ്ങനെ..

സെപ്റ്റംബര്‍ 27 ന്

സെപ്റ്റംബര്‍ 27 ന്

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഷാനിമോള്‍ ഉസ്മാനെതിരെ കേസ് എടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 27 ന് രാത്രി 11 മണിക്ക് ഷാനിമോള്‍ ഉസ്മാന്‍റെ നേതൃത്വത്തിലുള്ള അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എരമല്ലൂര്‍-എഴുപുന്ന റോഡിന്‍റെ അറ്റകുറ്റപ്പണി തടസ്സപ്പെടുത്തിയെന്നാണ് പരാതി.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും

കോണ്‍ഗ്രസ് പ്രവര്‍ത്തകരും

ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും അറ്റക്കുറ്റപണി നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടെടുക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഏകദേശം അമ്പത് ശതമാനത്തോളം പൂര്‍ത്തിയായ അറ്റകുറ്റപണി ഷാനിമോള്‍ ഉസ്മാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടഞ്ഞത്.

നേരത്തെ ആരംഭിച്ചത്

നേരത്തെ ആരംഭിച്ചത്

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തിയാണ് ഇതെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്. ഇതാണ് തിരഞ്ഞെടുപ്പ് പ്രചാരാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയ ഷാനിമോള്‍ ഉസ്മാനും സംഘവും തടഞ്ഞെതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ജയിലിലിട്ടാലും പ്രശ്നമില്ല

ജയിലിലിട്ടാലും പ്രശ്നമില്ല

ജാമ്യമില്ലാ വക്കുപ്പ് പ്രകാരം കേസ് എടുത്ത പോലീസ് നടപടിയില്‍ പ്രതികരണവുമായി ഷാനിമോള്‍ ഉസ്മാനും രംഗത്ത് എത്തിയിട്ടുണ്ട്. പകല്‍നടത്തേണ്ട പ്രവര്‍ത്തനങ്ങളാണ് അര്‍ധരാത്രിയില്‍ ഇരുട്ടിന്‍റെ മറവില്‍ നടത്തിയത്. ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനങ്ങളെ ചോദ്യം ചെയ്തതിന്‍റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം എന്നെ ജയിലിലിട്ടാലും പ്രശ്നമില്ലെന്നായിരുന്നു ഷാനിമോളുടെ പ്രതികരണം.

ഇനിയും പ്രതികരിക്കും

ഇനിയും പ്രതികരിക്കും

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിക്കുന്നതിനെതിരേയും നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും. അതിന്‍റെ പേരില്‍ തന്നെ ജയിലിലിട്ടാലും പ്രശ്നമില്ല. നേരത്തെ തുടങ്ങിയ പ്രവര്‍ത്തിയാണോ എന്നതിനെ സംബന്ധിച്ചൊക്കെ നോക്കേണ്ടത് താനല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പ്രേരിതം

രാഷ്ട്രീയ പ്രേരിതം

ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇത്തരത്തില്‍ അരൂരിലെ സ്ഥാനാര്‍ത്ഥിക്കെതിരെ പൊലീസ് കേസുമായി മുന്നോട്ടുപോകുന്നതിനെതിരെ യുഡിഎഫ് കേന്ദ്രങ്ങളും രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമായ നീക്കമാണ് ഇതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. തിരഞ്ഞെടുപ്പ് ചട്ടം മറികടന്ന് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത് തടയുകയാണ് ഷാനിമോള്‍ ഉസ്മാന്‍ ചെയ്തതെന്നും രാഷ്ട്രീയ പ്രതികാരം മൂലമാണ് കേസ് എടുത്തതെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് എഎ ഷുക്കൂറിന്‍റെ പ്രതികരണം.

സുധാകരന്‍റെ ഇടപെടല്‍

സുധാകരന്‍റെ ഇടപെടല്‍

അതേസമയം തെരഞ്ഞെടുപ്പ് കാലത്ത് ഷാനിമോളെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍ദേശം നല്‍കിയി. കൂടുതല്‍ നടപടികളിലേക്ക് ഇപ്പോള്‍ മുന്നോട്ട് പോകരുതെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. തുടര്‍ന്നു വന്ന റോഡ് നിര്‍മ്മാണ പ്രവര്‍ത്തി തടസ്സപ്പെടുത്തിയത് ശരിയല്ല. ജനങ്ങള്‍ക്ക് പ്രയോജകരമായ കാര്യത്തെ തടസ്സപ്പെടുത്താനാണ് ഷാനിമോള്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ഷാനിമോള്‍ക്കെതിരെ കേസ് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം

പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം

മണ്ഡലത്തില്‍ ഇറങ്ങി പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് അവരുടെ ശ്രമം. പൊതുമരാമത്ത് വകുപ്പിന്‍റെ പേരില്‍ അവരെ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ അപമാനിച്ചു. പുതിയ ജോലിയല്ല അവിടെ നടന്നത്. അത് അവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നിട്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. അരൂരില്‍ ഷാനിമോള്‍ക്ക് പ്രസക്തിയില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

പ്രതികരണം

ഷാനിമോള്‍ ഉസ്മാന്‍

English summary
police case against shanimol usman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X