കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി മര്‍ദ്ദനം; തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സെക്രട്ടറിക്കെതിരെ പരാതി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ പരാതി. മാധ്യമ പ്രവര്‍ത്തകയാണ് പേട്ട പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമായ വ്യക്തി മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ രാത്രി വന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പരാതിക്ക് കാരണം. രാധാകൃഷ്ണനും സംഘവും വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ അഭിപ്രായം പറഞ്ഞതില്‍ രാധാകൃഷ്ണന് പകയുണ്ടെന്നും ഇത് തീര്‍ക്കുകയാണ് ലക്ഷ്യമെന്നും മാധ്യമപ്രവര്‍ത്തക ആരോപിച്ചു.

28

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. മാധ്യമപ്രവര്‍ത്തകയുടെ വീട്ടിലെത്തിയ സുഹൃത്ത് തിരിച്ചുപോയി അല്‍പ്പനേരം കഴിയുമ്പോഴാണ് രാധാകൃഷ്ണനും സംഘവും എത്തിയത്. ഇവര്‍ക്കൊപ്പം സുഹൃത്തുമുണ്ടായിരുന്നു. ഇയാള്‍ രാത്രി എന്തിനാണ് ഇടക്കിടെ വരുന്നത് എന്ന് ചോദിച്ചാണ് രാധാകൃഷ്ണനും സംഘവും എത്തിയതത്രെ. നാട്ടുകാരുടെ പരാതിയുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞുവത്രെ. തൊട്ടുപിന്നാലെ ഇവര്‍ വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറിയെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരിയെയും മക്കളെയും ബലംപ്രയോഗിച്ച് മുറിയിലേക്ക് മാറ്റുകയും സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെ വിളിക്കാമെന്ന് പരാതിക്കാരി പറഞ്ഞെങ്കിലും ആവശ്യമില്ലെന്നും ആരും അറിയാതെ പ്രശ്‌നം തീര്‍ക്കാമെന്നുമാണ് രാധാകൃഷ്ണന്‍ പ്രതികരിച്ചതെന്ന് പരാതിക്കാരി പറയുന്നു.

സ്വകാര്യതയില്‍ ബലാല്‍സംഗം ആസ്വദിക്കുന്ന ഇന്ത്യക്കാര്‍!! അശ്ലീല സൈറ്റുകളില്‍ തിരഞ്ഞത് ഡോക്ടറുടെ പേര്സ്വകാര്യതയില്‍ ബലാല്‍സംഗം ആസ്വദിക്കുന്ന ഇന്ത്യക്കാര്‍!! അശ്ലീല സൈറ്റുകളില്‍ തിരഞ്ഞത് ഡോക്ടറുടെ പേര്

നേരത്തെ ആസൂത്രണം ചെയ്താണ് രാധാകൃഷ്ണന്‍ എത്തിയത്. ജേണലിസ്റ്റ് യൂണിയന്‍ ജില്ലാകമ്മിറ്റി തിരിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാന്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ രാധാകൃഷ്ണന് തന്നോട് പകയുണ്ടായിരുന്നു. രാധാകൃഷ്ണന് ഒപ്പം വന്നവര്‍ക്ക് എന്താണ് സംഭവം എന്നറിയില്ല. തങ്ങളോട് സംഭവം പറയാതെയാണ് രാധാകൃഷ്ണന്‍ വിളിച്ചുകൊണ്ടുവന്നതെന്ന് സംഘത്തിലുണ്ടായിരുന്ന ഒരാള്‍ തന്റെ ഭര്‍ത്താവിനോട് പറഞ്ഞുവെന്നും പരാതിക്കാരി പറയുന്നു.

അയോധ്യ കേസില്‍ രാജീവ് ധവാനെ ഒഴിവാക്കി മുസ്ലിം കക്ഷികള്‍; അസത്യം പറയരുതെന്ന് ധവാന്‍, വിവാദംഅയോധ്യ കേസില്‍ രാജീവ് ധവാനെ ഒഴിവാക്കി മുസ്ലിം കക്ഷികള്‍; അസത്യം പറയരുതെന്ന് ധവാന്‍, വിവാദം

English summary
Police Case Against Thiruvananthapuram Press Club Secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X