കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എയുടെ പാര്‍ക്കിനു സമീപത്തെ മര്‍ദ്ദനം ... 14 പേര്‍ക്കെതിരേ കേസ്, പട്ടികയില്‍ പോലീസും

തിരുവോണ ദിവസമാണ് യുവാക്കള്‍ക്കു മര്‍ദ്ദനമേറ്റത്

  • By Sooraj
Google Oneindia Malayalam News

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിനു സമീപത്തു വച്ച് വിനോദസഞ്ചാരികളായ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. വിവാദ വാട്ടര്‍ തീം പാര്‍ക്കിന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ചാണ് യുവാക്കളെ മര്‍ദ്ദിച്ചത്. 14 പേര്‍ക്കെതിരേയാണ് കേസെടുത്തതെന്ന് കോഴിക്കോട് റൂറല്‍ എസ്പി അറിയിച്ചു. ഇതില്‍ രണ്ടു പേര്‍ പോലീസുകാരാണ്. താമരശേരി സിഐക്കാണ് അന്വേഷണച്ചുമതല.

1

തിരുവോണ ദിവസമാണ് പാര്‍ക്കിനു സമീപത്തു വച്ചു വിനോദസഞ്ചാരികളായ യുവാക്കള്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റത്. പാര്‍ക്കിന്റെ ഫോട്ടോയെടുതെന്ന് ആരോപിച്ചാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു. പരിക്കേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

2

മര്‍ദ്ദനമേറ്റ യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. പരാതി സ്വീകരിക്കാന്‍ പോലീസ് വിസമ്മതിച്ചതായും യുവാക്കള്‍ വെളിപ്പെടുത്തി.

English summary
Tourist beaten near MLA's park: Police registered case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X