ശബരിമല ദർശനത്തിനെത്തിയ ലിബിക്കെതിരെ പോലീസ് കേസെടുത്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി
പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്താനെത്തിയ ചേർത്തല സ്വദേശിനി ലിബിക്കെതിരെ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഫേസ്ബുക്കിലിട്ടുവെന്ന് ചൂണ്ടിക്കാട്ടി ബിജെപിയാണ് ലിബിക്കെതിരെ പരാതി നൽകിയത്.
ചൊവ്വാഴ്ചയാണ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മല കയറണമെന്ന ആവശ്യവുമായി ലിബി എത്തിയത്. എന്നാൽ പത്തനംതിട്ട ബസ്സ്റ്റാൻഡിൽ ഇവരെ പ്രതിഷേധക്കാർ തടയുകയായിരുന്നു. സുരക്ഷയൊരുക്കാൻ സാധ്യമല്ലെന്ന് പോലീസും വ്യക്തമാക്കിയതോടെ ഇവർ മടങ്ങുകയായിരുന്നു.

Recommended Video

ഇതിനിടെ ലിബിയുടെ വീടിന് നേരെ ആക്രമണവും ഉണ്ടായി. മതിയായ ഫോഴ്സില്ലാത്തതിനാൽ സുരക്ഷയൊരുക്കാൻ സാധിക്കില്ലെന്നും സുരക്ഷ നൽകണമെന്ന ഉത്തരവ് വാങ്ങി വരണമായിരുന്നുവെന്നും പോലീസ് അറിയിച്ചതോടെ ഇവർ മടങ്ങുകയായിരുന്നു. ശബരിമലയിലേക്ക് പ്രവേശിക്കാനാവാത്തതിൽ സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും ലിബി പറഞ്ഞിരുന്നു.
പത്തനംതിട്ട ബസ്സ്റ്റാൻഡിൽ ലിബിയെ തടഞ്ഞതിന് കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ശബരിമല ദർശനത്തിനെത്തിയ പേരിൽ വ്യാപക സൈബർ ആക്രമണമാണ് ലിബി നേരിടുന്നത്.












Click it and Unblock the Notifications