കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാല പൊട്ടിക്കലല്ല, അയാളുടെ ലക്ഷ്യം മറ്റൊന്ന്.... ഒടുവില്‍ കുടുങ്ങി, തുണയായത് ആ ദൃശ്യങ്ങള്‍

തൃശൂരിലാണ് സംഭവം നടന്നത്

  • By Sooraj
Google Oneindia Malayalam News

തൃശൂര്‍: ബൈക്കിലെത്തി മാല പൊട്ടിക്കുകയെന്ന വ്യാജേന സ്ത്രീകളെ കടന്നുപിടിച്ച് രക്ഷപ്പെടുന്നത് പതിവാക്കിയ വിരുതനെ പോലീസ് പിടികൂടി. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി സനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

യുവതികളുടെ പരാതി

യുവതികളുടെ പരാതി

തങ്ങളുടെ മാല പൊട്ടിക്കാന്‍ ഒരാള്‍ ശ്രമിച്ചുവെന്ന് 20ഓളം യുവതികളാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു പോലീസ് ഇതേക്കുറിച്ച് അന്വേഷിക്കുകയായിരുന്നു.

 വിമല കോളേജ് പരിസരം...

വിമല കോളേജ് പരിസരം...

വിമല കോളേജിന്റെ പരിസരത്തു വച്ച് തന്റെ മാല ഒരാള്‍ പൊട്ടിക്കാന്‍ ശ്രമിച്ചെന്ന് യുവതി കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് സമീപത്തുള്ള വീടുകളിലെ സിസിടിവി പരിശോധിക്കുകയായിരുന്നു.

മാല പൊട്ടിച്ചിട്ടില്ല

മാല പൊട്ടിച്ചിട്ടില്ല

യുവതിയെ ബൈക്കിലെത്തിയ ആള്‍ കടന്നുപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി പരിശോധിച്ചപ്പോള്‍ പോലീസിനു ലഭിച്ചു. തുടര്‍ന്നു സമാനമായ പരാതികള്‍ ലഭിച്ച സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതോടെയാണ് ഒരാളുടെ പോലും മാല നഷ്ടമായിട്ടില്ലെന്ന് വ്യക്തമായത്.

ഉദ്ദേശം മറ്റൊന്ന്

ഉദ്ദേശം മറ്റൊന്ന്

പരാതി നല്‍കിയ യുവതികളുടെയൊന്നും മാല നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഇയാളുടെ ലക്ഷ്യം മോഷണമല്ല മറ്റൊന്നാണെന്ന് പോലീസിനു ബോധ്യമായത്.

ഒരേയാള്‍ തന്നെ

ഒരേയാള്‍ തന്നെ

മഞ്ഞ ബാഗ് കഴുത്തിലിട്ട് കറുത്ത ഹെല്‍മറ്റ് ധരിച്ചയാളാണ് എല്ലാ യുവതികളെയും ആക്രമിച്ചതെന്നും പോലീസിനു വ്യക്തമായി. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

കുറ്റസമ്മതം നടത്തി

കുറ്റസമ്മതം നടത്തി

നിരവധി യുവതികളെ താന്‍ ഇപ്രകാരം ഉപദ്രവിച്ചിട്ടുണ്ടെന്ന് സനില്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കൂടുതല്‍ അന്വേഷിക്കും

കൂടുതല്‍ അന്വേഷിക്കും

ഇതുവരെ 20 യുവതികളാണ് സനില്‍ തങ്ങളെ ആക്രമിച്ചതായി പരാതി നല്‍കിയിട്ടുള്ളത്. സമാനമായ മറ്റു കേസുകളും പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

English summary
thrissur, man, thief, woman, molest, police, arrest, kerala, latest malayalam news, തൃശൂര്‍, പുരുഷന്‍, മോഷ്ടാവ്, സ്ത്രീ, പീ‍ഡനം, പോലീസ്, അറസ്റ്റ്, കേരളം, പുതിയ മലയാളം വാര്‍ത്തകള്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X