ട്രാൻസ്ജെൻഡറുകൾ ശബരിമലയിൽ! സ്ത്രീകൾക്ക് മാത്രമല്ലേ വിലക്ക്? ആശയക്കുഴപ്പത്തിൽ ദേവസ്വം ബോർഡ്...
ആചാരപ്രകാരം പത്തു മുതൽ അമ്പത് വയസുവരെയുള്ള സ്ത്രീകൾക്ക് മാത്രമേ ശബരിമലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ളു.
Recommended Video

ശബരിമല: ട്രാൻസ്ജെൻഡറുകൾ ശബരിമലയിലെത്തുന്നത് ദേവസ്വം ബോർഡിനും പോലീസിനും തലവേദന സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നെത്തിയ ട്രാൻസ്ജെൻഡറെ സന്നിധാനത്ത് നിന്നും പിടികൂടി തിരിച്ചയച്ചു.
എന്നാൽ ആചാരപ്രകാരം പത്തു മുതൽ അമ്പത് വയസുവരെയുള്ള സ്ത്രീകൾക്ക് മാത്രമേ ശബരിമലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ളു. ട്രാൻസ്ജെൻഡറുകളുടെ പ്രവേശനത്തെക്കുറിച്ച് ഒരിടത്തും പരാമർശിക്കുന്നുമില്ല. അതിനാൽ ശബരിമല ദർശനത്തിന് തടസമില്ലെന്നാണ് ഇവരുടെ വാദം. അതേസമയം വിലക്കില്ലെങ്കിലും വിവാദങ്ങളില്ലാതാക്കാൻ ഭിന്നലിംഗക്കാരെ ശബരിമലയിൽ നിന്ന് മടക്കിയക്കുകയാണ് പതിവ്.

വെല്ലൂരിൽ നിന്നും...
അയ്യപ്പദർശനത്തിനെത്തിയ ട്രാൻസ്ജെൻഡറായ തമിഴ്നാട് വെല്ലൂർ സ്വദേശി മോഹനെ(30)യാണ് കഴിഞ്ഞദിവസം സന്നിധാനത്തു നിന്നും പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടക സംഘത്തോടൊപ്പമാണ് മോഹനും മലചവിട്ടിയത്. പമ്പയിലെ പരിശോധനയിൽ മോഹനനെ ആരും തടഞ്ഞിരുന്നില്ല.

തിരിച്ചറിയൽ കാർഡ്...
ദർശനം നടത്തിയ ശേഷം അയ്യപ്പഭക്തർ വിശ്രമിക്കുന്ന പന്തലിൽ നിന്നാണ് മോഹനനെ പോലീസ് സംഘം പിടികൂടിയത്. ട്രാൻസ്ജെൻഡറാണെന്ന തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും പോലീസ് ഇയാളെ വിട്ടയക്കാൻ കൂട്ടാക്കിയില്ല. പിന്നീട് പോലീസ് സംരക്ഷണയിൽ ഇയാളെ സന്നിധാനത്ത് നിന്നും തിരിച്ചിറക്കുകയും ചെയ്തു.

ദേവസ്വം ബോർഡ് പറയുന്നത്..
ട്രാൻസ്ജെൻഡറെ തിരിച്ചയച്ച സംഭവത്തിൽ ഒന്നും പറയാനില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പ്രതികരിച്ചത്. ട്രാൻസ്ജെൻഡറുകൾ ദർശനം നടത്തുന്നത് ആചാരലംഘനമാണോയെന്ന് അറിയില്ല. ഇക്കാര്യത്തിൽ പോലീസിന്റെ നടപടികൾ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകൾക്ക് മാത്രം...
ആചാരപ്രകാരം പത്തു മുതൽ അമ്പത് വയസുവരെ പ്രായമുള്ള ഋതുമതികളായ സ്ത്രീകൾക്കാണ്
ശബരിമലയിൽ വിലക്കുള്ളത്. ട്രാൻസ്ജെൻഡറുകളെക്കുറിച്ച് ശബരിമലയിലെ ആചാരക്രമങ്ങളിലൊന്നും പരാമർശിക്കുന്നുമില്ല. ഇതാണ് ദേവസ്വം ബോർഡിനും പോലീസിനും തലവേദനയായിരിക്കുന്നത്.

ശബരിമലയിലെത്തുന്നു...
പതിവിന് വിപരീതമായി ഇത്തവണ കൂടുതൽ സ്ത്രീകൾ മല ചവിട്ടാനെത്തിയത് നേരത്തെ വാർത്തയായിരുന്നു. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുവെന്ന തെറ്റായ പ്രചരണത്തെ തുടർന്നാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് സ്ത്രീകൾ മലചവിട്ടാനെത്തിയത്. ഇവരെയെല്ലാം പമ്പയിൽ വച്ചുതന്നെ തടഞ്ഞിരുന്നു. ഇതിനിടെ ആന്ധ്രാ സ്വദേശിനിയായ യുവതി പമ്പയിലെ പരിശോധനയിൽ നിന്ന് രക്ഷപ്പെട്ട് സന്നിധാനം വരെയെത്തിയതും വിവാദമായിരുന്നു.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications