Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ പരാതിയിൽ നടപടി; ദീപക് ശങ്കരനാരായണനെതിരെ കേസെടുത്തു, ജാമ്യമില്ല വകുപ്പ്... കുടുങ്ങും!

തിരുവനന്തപുരം: വിവാദ ഫേസ്ബുക്ക് പരാമർശത്തിൽ ദീപക് ശങ്കരനാരായണനെതിരെ പോലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിൽ സംഘപരിവാറിനെ വിമർശിച്ചതിന് രൂക്ഷ പ്രതികരണമങ്ങളാണ് ദീപക്കിന് നേരിടേണ്ടി വന്നത്. തുടർന്ന് ബിജെപി ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പരാതിയിന്മേല്‍ നിയമോപദേശം തേടിയ ഡിജിപി, ഐപിസി വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ നിര്‍ദേശിച്ചു.

ഐടി ആക്ട് ഒഴിവാക്കി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ളതാണ് ദീപക്കിനെതിരെയുള്ള കേസ്. കശ്മീരിലെ കത്വയില്‍ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികരണം എന്ന നിലയിലായിരുന്നു ദീപക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നാൽ താൻ ഉദ്ദേശിച്ച അർത്ഥത്തിലല്ല ആളുകൾ ഇതിനെ സ്വീകരിച്ചതെന്നാണ് ദീപക്കിന്റെ വാദം. തുടർന്ന് ദീപക് നാരായണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു.

Deeoak Sankaranarayanan

രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുക, മതസ്പര്‍ദ്ധ വളര്‍ത്തുക, വര്‍ഗ്ഗീയ കലാപത്തിന് ഇടയാക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 5 വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് ദീപക്കിനെതിരെ ചുമത്തിയിരിക്കുന്നത്.

'നീതി നിര്‍വ്വഹണത്തിന് തടസ്സം നില്‍ക്കുന്നപക്ഷം, ഹിന്ദു ഭീകരവാദത്തിന് വോട്ട് ചെയ്ത ആ 31 ശതമാനത്തിനെ, സെക്കന്‍ഡ് വേള്‍ഡ് വാര്‍ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച് കൊന്നിട്ടായാലും നീതി പുലരണം' എന്ന വാചകമാണ് സംഘപരിവാരിനെ വെളറിപിടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായി ഇടപെടുന്ന ആളാണ് ദീപക് ശങ്കരനാരായണന്‍. സിപിഎം ആഭിമുഖ്യം പുലര്‍ത്തുന്ന ദീപക്, സംഘപരിവാറിന്റെ രൂക്ഷവിമര്‍ശകന്‍ കൂടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+