ദിലീപിനെതിരെ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ; രണ്ടാം പ്രതിയാകും!! ജീവപര്യന്തമോ?
കൊച്ചി: പോലീസ് ദിലീപിനെതിരെ ചുമത്തുന്നത് കൂട്ടമാനഭംഗം ഉൾപ്പെടയുള്ള കുറ്റങ്ങളെന്ന് സൂചന. ഗൂഢാലോചനക്കുറ്റം തെളിഞ്ഞതിനാല്‍ മറ്റുകുറ്റകൃത്യങ്ങളിലും തുല്യപങ്കാളിത്തം തെളിയിക്കാനാകും. അങ്ങിനെയാണെങ്കിൽ പുതിയ കുറ്റപത്രത്തിൽ ദിലീപ് രണ്ടാം പ്രതിയാകും. ഇപ്പോള്‍ പതിനൊന്നാംപ്രതിയാണ്. ദിലീപ് 14 ദിവസം റിമാന്‍ഡിലാണ്. ആലുവ സബ് ജയിലില്‍ ആണ് ദിലീപിനെ പാർപ്പിക്കുന്നത്.
ദിലീപിനെ അറസ്റ്റ് ചെയ്തത് പോലീസിന് പൊൻതൂവലാണ്. ആഭ്യന്തര വകുപ്പിന്റെ ചുതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ് വരുന്നത്. താര സംഘടനയായ അമ്മ പിരിച്ചുവിടണം എന്ന അഭിപ്രായവുമായി നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. ദിലീപിനെ അനുകൂലിച്ച് സംസാരിച്ചവർ ഇപ്പോൾ മിണ്ടാട്ടമില്ലാതെയിരിക്കുകയാണ്.

തെളിവുകൾ 19 എണ്ണം
19 തെളിവുകള്‍ അടക്കം ദിലീപിനെ പ്രതിചേര്‍ത്തുളള റിപ്പോര്‍ട്ടാണ് പോലീസ് ഹാജരാക്കിയിരിക്കുന്നത്.

ഭയപ്പെടാനില്ല, എല്ലാം പറയാം
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് എല്ലാം കഴിയട്ടെ എന്നും പറയാനുളളതെല്ലാം പിന്നീട് പറയാമെന്നുമാണ് ദിലീപ് പ്രതികരിച്ചതും. തിരിച്ച് മജിസ്ട്രേറ്റിന് മുന്നില്‍ നിന്നും ഇറങ്ങുന്നേരം ഭയപ്പെടാനില്ലെന്നുമാണ് താരം പ്രതികരിച്ചത്.

കേരളത്തിന് തന്നെ അപമാനം
നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപ് കേരളത്തിനും മലയാള സിനിമ ലോകത്തിനും അപമാനമാണ് വരുത്തിവച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

ദിലീപ് ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല
ദിലീപ് ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഗണേഷ് കുമാർ പ്രതികരിച്ചു. കേരളപോലീസിന് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു. അമ്മയുടെ മൂറ്റിങ് വിളിച്ച് ഉചിത തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യക്കടത്തുമായുള്ള ബന്ധം
അതേസമയം കേസിൽ നേരത്തെ അറസ്റ്റിലായ പൾസർ സുനിക്ക് മനുഷ്യക്കടത്തുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് പിടി തോമസ് പറഞ്ഞു.

അമ്മയിൽ നിന്ന് സസ്പെൻഡ് ചെയ്യും
താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന.

ഇന്നസെന്റ് ആശുപത്രി വിട്ടാൽ നടപടി
എക്‌സിക്യൂട്ടീവ് അംഗംകൂടിയായ ദിലീപിനെ സസ്‌പെന്‍ഡ് ചെയ്ത ശേഷം പൊതുയോഗത്തിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കാനാണ് സാധ്യത. നിലവില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഇന്നസെന്റ് ആശുപത്രി വിട്ടാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications