കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയ്ൻ വിഷയത്തിന് പിന്നാലെ ജോബി ജോർജ്ജിന് തിരിച്ചടി; സാമ്പത്തിക തട്ടിപ്പ് കേസ് വീണ്ടും തലപൊക്കുന്നു!

Google Oneindia Malayalam News

കൊച്ചി: നടൻ ഷെയ്ൻ നിഗം വിഷയത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേരാണ് നിർമ്മാതാവ് ജോബി ജോര്‍ജിന്റേത്. ഷെയ്നിനിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിത് ജോബിയാണെന്നായിരുന്നു ആരോപണം. തുടർന്നാണ് സിനിമയ്ക്കുള്ളിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും തമ്മിൽ തല്ലും പുറത്ത് വന്നത്. ഷെയ്ൻ നിഗമും നിർമ്മാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കം മുറുകുമ്പോൾ ജോബിക്കെതിരെയുള്ള പഴയ കേസുകളും ചർച്ച വിഷയമായിട്ടുണ്ട്.

ഈ സമയത്ത് തന്നെയാണ് ജോബി ജോര്‍ജ് തട്ടിപ്പ് വീരനാണെന്നും ഒരുപാട് സാമ്പത്തിക ക്രമക്കേട് നടത്തിയ ആളാണെന്നും ആരോപിച്ച് നിര്‍മാതാവായ മഹാസുബൈര്‍ രംഗത്തെത്തിയത്. പഴയ കേസുമായി ബന്ധപ്പെട്ട പ്ര വാർത്തകളുടെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിരുന്നു. സാമ്പത്തികമായ ഒരുപാട് തട്ടിപ്പുകൾ നടത്തി എല്ലാ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയ ഒരു ആളാണ് ശ്രീ ജോബി ജോർജ്‌ എന്ന ആരോപണമായിരുന്നു അദ്ദേഹം ഉയർത്തിയിരുന്നത്.

പഴയ കേസുകൾ വീണ്ടും തലപൊക്കുന്നു

പഴയ കേസുകൾ വീണ്ടും തലപൊക്കുന്നു

എന്നാൽ ഇപ്പോൾ ജോബി ജോർജ്ജ് ഉൾപ്പെട്ട പഴയ കേസുകളെല്ലാം വീണ്ടും ചർച്ചയാകുകയാണ്. സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം നല്‍കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. വര്‍ഷങ്ങളോളം ചുവപ്പ് നാടയില്‍ കുരുങ്ങിയ ഫയലാണിപ്പോള്‍ കോടതിയിലെത്താന്‍ പോകുന്നത് എന്നതാണഅ പ്രത്യേകത. ബ്രിട്ടണിലെ ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസിന് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് കാണിച്ച് 11 കോടി 50 ലക്ഷം രൂപ തട്ടിയെടുത്തതിനായിരുന്നു ജോബി ജോര്‍ജിനെതിരെ കേസെടുത്തിരുന്നത്.

സാമ്പത്തിക തട്ടിപ്പ് കേസ്

സാമ്പത്തിക തട്ടിപ്പ് കേസ്

2012 ലായിരുന്നു നിർമ്മാതാവ് ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായത്. ബ്രിട്ടണിലെ ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 30 പേരില്‍ നിന്നായി 11 കോടി 50 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ജോബി ജോർജിനെതിരായ പരാതി. മൂവാറ്റുപുഴ പോലീസാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക്...

അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക്...

പിന്നീട് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. എന്നാല്‍ വര്‍ഷങ്ങളോളം കേസിന്റെ അന്വേഷണം മരവിച്ചിരുന്നു. . ഒടുവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാന്‍ ഒരുങ്ങുകയാണ്. ഷെയ്ൻ നിഗമുമായുള്ള പ്രശ്നം കത്തി നിൽക്കുമ്പോഴായിരുന്നു ഇതെന്നതാണ് ജോബി ജോർജിന് തിരിച്ചടിയാകുന്നത്. സിഐ ബൈജു പൗലോസാണ് കേസന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക.

പരാതിക്കാർ...

പരാതിക്കാർ...


മൂവാറ്റുപുഴ മുടവൂര്‍ സ്വദേശി ബാബു ജോര്‍ജാണ് കേസിലെ പ്രധാന പരാതിക്കാരന്‍. ബാബു ജോര്‍ജിന്റെ മകന് എംബിബിഎസ് അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് കോടി 47 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. തൃപ്പൂണിത്തറ സ്വദേശി സുരേഷ്, കോട്ടയം വില്ലൂന്നി സ്വദേശി വിഷ്ണു, കോതമംഗലം സ്വദേശി ബോബി എന്നിവരകും ബാബു ജോർജിന് പുറമെ തട്ടിപ്പിനെതിരെ രേഖ മൂലം പരാതി നകിയിരുന്നു. റിപ്പോർട്ടർ ചാനലിലെ ക്ലോസ് എൻകൗണ്ടർ പരിപാടിയിൽ നടൻ ഷെയ്ൻ നിഗമും നിയമപരമായി നീങ്ങുമെന്ന പറഞ്ഞിരുന്നു. ഇതും ജോബി ജേർജ്ജിന് തിരിച്ചടിയാകും.

English summary
Police charge sheet against producer Joby George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X