2011ൽ ലക്ഷ്യമിട്ടത് രണ്ട് നടിമാരെ!അന്ന് രക്ഷപ്പെട്ടത് മലയാളത്തിലെ പ്രമുഖ നടി!പൾസറിനെതിരെ വീണ്ടുംകേസ്

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ വീണ്ടും പോലീസ് കേസെടുത്തു. 2011ൽ മറ്റൊരു പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിലാണ് സുനിക്കെതിരെ പോലീസ് കേസെടുത്തത്.

ദിലീപിന്റെ വെബ്സൈറ്റ് ഇനി യുഎഇയിൽ കാണാനാകില്ല.. ജനപ്രിയന്റെ സൈറ്റിന് വിലക്ക്, കാരണം കേട്ടാൽ ഞെട്ടും!

വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തെക്കുറിച്ച് അന്നു തന്നെ പോലീസിനെ അറിയിച്ചിരുന്നെങ്കിലും, ആരും രേഖാമൂലം പരാതി നൽകാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നിർമ്മാതാവ് ജോണി സാഗരികയാണ് ഇപ്പോൾ പൾസർ സുനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

2011ൽ...

2011ൽ...

2011ലാണ് പൾസർ സുനി മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ പദ്ധതി പരാജയപ്പെടുകയായിരുന്നു.

ജോണി സാഗരികയുടെ ഡ്രൈവർ...

ജോണി സാഗരികയുടെ ഡ്രൈവർ...

പ്രമുഖ നിർമ്മാതാവായ ജോണി സാഗരികയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന സമയത്താണ് പൾസർ സുനി മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നത്.

ചിത്രീകരണത്തിന് വരുമ്പോൾ...

ചിത്രീകരണത്തിന് വരുമ്പോൾ...

സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് കൊണ്ടു വരുമ്പോൾ നടിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു സുനിയുടെ പദ്ധതി.

രണ്ട് നടിമാർ...

രണ്ട് നടിമാർ...

പ്രമുഖ നടിയോടൊപ്പം മറ്റൊരു നടിയും യാത്രയിലുണ്ടാകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഈ നടി അവസാന നിമിഷം യാത്ര റദ്ദാക്കിയതോടെയാണ് സുനിയുടെ പദ്ധതി പൊളിഞ്ഞത്.

രണ്ട് നടിമാരെയും...

രണ്ട് നടിമാരെയും...

രണ്ട് നടിമാരും യാത്രയിലുണ്ടാകുമെന്ന് അറിഞ്ഞ സുനി രണ്ടു പേരെയും തട്ടിക്കൊണ്ടു പോകാനാണ് തീരുമാനിച്ചിരുന്നത്.

പോലീസിനെ വിവരമറിയിച്ചു...

പോലീസിനെ വിവരമറിയിച്ചു...

അന്ന് യാത്രയ്ക്കിടെ ഒരു നടിയുമായി സുനി നഗരത്തിലെ ഊടുവഴികളിലൂടെ സഞ്ചരിച്ചുവെങ്കിലും മറ്റുള്ളവർ വിവരമറിഞ്ഞതിനാൽ പദ്ധതി പാളി. തുടർന്ന് പോലീസിൽ വിവരമറിയിച്ചെങ്കിലും ആരും രേഖാമൂലം പരാതി നൽകാൻ തയ്യാറായില്ല.

ദിലീപിന്...

ദിലീപിന്...

2011ലുണ്ടായ ഈ സംഭവത്തെക്കുറിച്ച് ദിലീപിന് അറിയാമായിരുന്നു. ഇതിനാലാണ് ദിലീപ് പൾസർ സുനിയെ തന്നെ ക്വട്ടേഷൻ ഏൽപ്പിക്കാൻ കാരണമെന്നാണ് പോലീസ് പറയുന്നത്.

ജോണി സാഗരികയുടെ പരാതി...

ജോണി സാഗരികയുടെ പരാതി...

2011ലെ സംഭവത്തിൽ നിർമ്മാതാവ് ജോണി സാഗരികയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ജോണി സാഗരികയെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും, ഇതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

English summary
police charged another case against pulsar suni.
Please Wait while comments are loading...