Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപഭോക്താവിന്‍റെ ആത്മഹത്യ; ചെമ്മണ്ണൂര്‍ ജൂവല്ലറി മാനേജ്‌മെന്റിനെതിരെ കേസ്

മലപ്പുറം: ബോബി ചെമ്മണ്ണൂര്‍ ജൂവല്ലറിയ്ക്ക് മുന്‍പില്‍ ഉപഭോക്താവ് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചെമ്മണ്ണൂര്‍ ജൂവല്ലറി മാനേജ്‌മെന്റിനെതിരെ കേസ്. ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് കേസെടുത്തിരിയ്ക്കുന്നത്. തിരൂര്‍ പൊലീസാണ് കേസെടുത്തിരിയ്ക്കുന്നത്. ഇസ്മയില്‍ എന്നയാള്‍ ആത്മമഹത്യ ചെയ്ത കേസിലാണ് ബോബിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ചെമ്മണ്ണൂരിനെക്കൂടാതെ അഞ്ച് ജൂവല്ലറി ജീവനക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ജൂവല്ലറി അധികൃതര്‍ക്കെതിരെ ആത്മഹത്യ പ്രേരണ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആഭ്യന്തരവകുപ്പ് മന്ത്രി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. മകളുടെ ഭര്‍തൃവീട്ടിലെത്തി ജൂവല്ലറി ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇസ്മയില്‍ ആത്മഹത്യ ചെയ്തത്.

Boby

ആറ് പേരടങ്ങുന്ന സംഘമാണ് ഇസ്മയിലിനെ ഭീഷണിപ്പെടുത്തിയത്. മകളുടെ വിവാഹാവശ്യത്തിന് ജൂവല്ലറിയില്‍ നിന്നും വാങ്ങിയ സ്വര്‍ണത്തിന്റെ പണം തിരികെ നല്‍കാന്‍ ഇസ്മയിലിന് കഴിഞ്ഞില്ല. തുടര്‍ന്ന് ജൂവല്ലറിക്കാര്‍ ഭീഷണിപ്പെടുത്തുകയും ഇസ്മയില്‍ ജൂവല്ലറിയ്ക്ക് മുന്‍പില്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നു. ന്യൂസ് മൊമെന്റ്‌സ് ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്

chemmannur-jwellery-police-complaint-copy

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+