ഗെയിലിനെതിരേ സമരം: മുക്കത്ത് സംഘര്‍ഷത്തിന് അയവില്ല, പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന് പോലീസ്
സംഭവത്തില്‍ 21 പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്
കോഴിക്കോട്: മുക്കത്ത് ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ നടക്കുന്ന സമരവും തുടര്ന്നുണ്ടായം സംഘര്‍ഷവും തുടരുകയാണ്. സമരസമിതി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്നു പോലീസ് കഴിഞ്ഞ ദിവസം ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. സമരക്കാര്‍ക്കും പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമടക്കം നിരവധി പേര്‍ക്കു സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് കോഴിക്കോട് എസ്പി പുഷ്കരന് പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി പറയുന്നു.

ബുധനാഴ്ച രാവിലെയാണ് സംഘര്‍ഷത്തെ തുടര്‍ന്നു നിരവധി പേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. എംഐ ഷാനവാസ് എംപിയുടെ നേതൃത്വത്തില്‍ സമരസമിതി നേതാക്കള്‍ പോലീസുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് സമരക്കാരില്‍ ചിലര്‍ പോലീലിനു നേരെ കല്ലെറിഞ്ഞത്. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയായിരുന്നു.
സംഘര്‍ഷം നിയന്ത്രിക്കാന്‍ സാധിക്കാതിരുന്നതോടെ പോലീസ് കണ്ണീര്‍വാതക പ്രയോഗവും ഗ്രനേഡും നടത്തി. പിടിയിലായ 21 പേരെയും രാത്രി തന്നെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 21ല്‍ കൂടുതല്‍ പേര് കരുതല്‍ തടങ്കലില്‍ തന്നെ തുടരുകയാണ്. പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications