കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക! നിങ്ങളെ കാത്തിരിക്കുന്നതും ഇതേ അനുഭവം തന്നെ

സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്കെതിരെ പോക്സോ ആക്ടും, ജുവൈനൽ ജസ്റ്റിസ് ആക്ടും ചുമത്താൻ തുടങ്ങിയതോടെയാണ് കമിതാക്കളെല്ലാം കുടുങ്ങിയത്.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടാൻ നിൽക്കുന്ന സ്ത്രീകളും, കാമുകിക്കൊപ്പം പോകാൻ വെമ്പുന്ന പുരുഷന്മാരും ഒരു നിമിഷം ശ്രദ്ധിക്കുക. പോലീസ് പിടികൂടിയാൽ ഇനി എളുപ്പത്തിൽ ജാമ്യം ലഭിക്കില്ല. മക്കളെ മറക്കുന്ന കമിതാക്കളെ ഒരു പാഠം പഠിപ്പിക്കാൻ തന്നെയാണ് പോലീസിന്റെ തീരുമാനം.

ഹലോ ഹലോ... മൊബൈൽ ഫോണിന് വിലകൂടും! അഞ്ച് ശതമാനം നികുതി വർദ്ധിപ്പിച്ചു...ഹലോ ഹലോ... മൊബൈൽ ഫോണിന് വിലകൂടും! അഞ്ച് ശതമാനം നികുതി വർദ്ധിപ്പിച്ചു...

അറ്റ്ലസ് രാമചന്ദ്രന് വെള്ളിയാഴ്ച നിർണ്ണായക ദിനം! പരാജയപ്പെട്ടാൽ ജയിലിൽ തന്നെ? ബിജെപിയുടെ നീക്കങ്ങൾ..അറ്റ്ലസ് രാമചന്ദ്രന് വെള്ളിയാഴ്ച നിർണ്ണായക ദിനം! പരാജയപ്പെട്ടാൽ ജയിലിൽ തന്നെ? ബിജെപിയുടെ നീക്കങ്ങൾ..

സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്കെതിരെ പോക്സോ ആക്ടും, ജുവൈനൽ ജസ്റ്റിസ് ആക്ടും ചുമത്താൻ തുടങ്ങിയതോടെയാണ് കമിതാക്കളെല്ലാം കുടുങ്ങിയത്. മക്കളെ കളഞ്ഞ് ഒളിച്ചോടുന്നവരെ പിടികൂടിയാൽ നേരത്തെ സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ പുതിയ പോക്സോ-ജുവൈനൽ ജസ്റ്റിസ് ആക്ടുകൾ ചുമത്താൻ ആരംഭിച്ചതോടെ പിടിയിലായവരെല്ലാം നേരെ ജയിലിൽ പോകുന്ന സ്ഥിതിയാണുള്ളത്. മാധ്യമം ദിനപ്പത്രമാണ് ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മക്കളെ മറന്ന്...

മക്കളെ മറന്ന്...

സ്വന്തം മക്കളെ ഉപേക്ഷിച്ച് കാമുകനോ കാമുകിക്കോ ഒപ്പം ഒളിച്ചോടുന്നവർക്കെതിരെയാണ് ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കുന്നത്. കുട്ടികളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടക്കാർക്കെതിരെ ജുവൈൻ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് ചാർജ് ചെയ്യുക.

അതിക്രമം ഉണ്ടായാൽ...

അതിക്രമം ഉണ്ടായാൽ...

കുട്ടികൾക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമങ്ങളുണ്ടായാലാണ് പോക്സോ ആക്ട് ചുമത്തുന്നത്. ആദ്യബന്ധത്തിലെ മക്കൾക്ക് രണ്ടാം ഭർത്താവിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ട സംഭവങ്ങളിൽ പോക്സോ ആക്ട് പ്രകാരമാണ് കേസെടുക്കുന്നത്. ചില കേസുകളിൽ മാതാവിനെതിരെയും പോക്സോ ആക്ട് പ്രകാരം കേസെടുക്കാറുണ്ട്.

നിരവധി കേസുകൾ...

നിരവധി കേസുകൾ...

കോഴിക്കോട് ജില്ലയിൽ മാത്രം അടുത്തിടെയുണ്ടായ പത്തോളം ഒളിച്ചോട്ട കേസുകളിൽ ജുവൈനൽ ജസ്റ്റിസ് ആക്ട് ചുമത്തിയിട്ടുണ്ടെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താമരശേരി, എടച്ചേരി, നല്ലളം, കൊടുവള്ളി തുടങ്ങിയ സ്റ്റേഷനുകളിലാണ് ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മക്കളെ ഉപേക്ഷിച്ചവർക്ക് ജയിൽ...

മക്കളെ ഉപേക്ഷിച്ചവർക്ക് ജയിൽ...

താമരശേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽപ്പെട്ട ആറ് സ്ത്രീ-പുരുഷന്മാരെ റിമാൻഡ് ചെയ്തിരുന്നു. മൂന്നു വയസുകാരനായ മകനെ പാലക്കാട്ടെ ജ്വല്ലറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയും കാമുകനുമാണ് ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം ഏറ്റവുമൊടുവിൽ അകത്തായത്.

ജ്വല്ലറിയിൽ...

ജ്വല്ലറിയിൽ...

എളേറ്റിൽ സ്വദേശിനി പുതിയോട്ടിൽ ആതിര(24), താമരശേരി മൂന്നാംതോട് പനയുള്ള കുന്നുമ്മൽ ലിജിൻദാസ്(28) എന്നിവരാണ് ജെജെ ആക്ട് പ്രകാരം അറസ്റ്റിലായി ജയിലിൽ കഴിയുന്നത്. പാലക്കാട്ടെ ജ്വല്ലറിയിൽ മകനെ ഉപേക്ഷിച്ച ആതിരയെയും ലിജിൻദാസിനെയും ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് നിന്നാണ് പിടികൂടിയത്.

പുരുഷനും,...

പുരുഷനും,...

മക്കളുടെ സംരക്ഷണച്ചുമതലയിൽ നിന്ന് ഒഴിഞ്ഞു എന്ന കുറ്റത്തിനാണ് മാതാവിനെതിരെ ഇപ്രകാരം കേസെടുക്കുന്നത്. ഇതിനുകൂട്ടുനിന്നതിന് കാമുകനെതിരെയും കേസെടുക്കാം. അടുത്തകാലത്തായി സംസ്ഥാനത്ത് ഇത്തരത്തിലുള്ള കേസുകൾ വർദ്ധിച്ചുവരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 കണക്കുകൾ...

കണക്കുകൾ...

വിവാഹിതരായവരുടെ ഒളിച്ചോട്ടം കൂടുന്നുവെന്നാണ് വിവിധ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ മിക്ക സംഭവങ്ങളിലും ജുവൈനൽ ജസ്റ്റിസ് ആക്ടോ, പോക്സോ ആക്ടോ ചുമത്തി കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

പാഠം പഠിപ്പിക്കാൻ...

പാഠം പഠിപ്പിക്കാൻ...

മക്കളെ കളഞ്ഞ് ഇഷ്ടപ്പെട്ടയാൾക്കൊപ്പം ഒളിച്ചോടിയാൽ കേസെടുക്കുമെങ്കിലും നേരത്തെ സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യം ലഭിക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് ജെജെ ആക്ട് ചുമത്തുന്നത്. മക്കളെ ഉപേക്ഷിച്ച് പോകുന്നവരെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടിതന്നെയാണ് ഈ വകുപ്പുകൾ പ്രകാരം കേസെടുക്കുന്നത്.

നടി അമലാപോളിനോട് അശ്ലീല സംഭാഷണവും അപമാനിക്കാൻ ശ്രമവും! വ്യവസായി പോലീസ് പിടിയിൽ..നടി അമലാപോളിനോട് അശ്ലീല സംഭാഷണവും അപമാനിക്കാൻ ശ്രമവും! വ്യവസായി പോലീസ് പിടിയിൽ..

English summary
police charging juvanile justice act against accused in elope case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X