Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ എസ്പിയുടെ മകന് എന്തും ആകാമെന്നോ... തിരുവനന്തപുരത്ത് സംഭവിച്ചത്

തിരുവനന്തപുരം: ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ പോലീസ് ഉദ്യോഗസ്ഥനാകണം എന്ന് നിര്‍ബന്ധമൊന്നും ഇല്ല. എന്നാല്‍ ക്രിമിനല്‍ ആയാലോ?

മുന്‍ എസ്പി ആയ കെവി ബാചന്ദ്രന്‍ ഐപിഎസ്സിന് ഇപ്പോള്‍ അങ്ങനെയൊരു ദുര്‍വിധിയാണ് നേരിടേണ്ടി വന്നിരിയ്ക്കുന്നത്. ഇദ്ദേഹത്തിന്റെ മകന്‍ നിഖില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മാത്രമല്ല, കഴിഞ്ഞ ദിവസം സിനിമ സ്റ്റൈലില്‍ പോലീസിനെ വെട്ടിച്ച് കടക്കുകയും ചെയ്തു.

Crime

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിഖില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി. പോലീസ് ഇയാളെ നാല് മണിക്കൂറോളം പിന്തുടര്‍ന്നു. എന്നാല്‍ പോലീസിനെ വെട്ടിച്ച് കടന്ന ഇയാള്‍ കവടിയാറിലെ വിട്ടിലെത്തി.

ഇവിടേയും പോലീസ് എത്തിയപ്പോള്‍ വീട്ടിനകത്ത് കയറി വാതില്‍ അടച്ചു. അമ്മയേയും സഹോദരിയേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. അച്ഛനും പോലീസുകാരും നടത്തിയ അനുനയ ശ്രമങ്ങളെല്ലാം പാഴായി. ഒടുവില്‍ അമ്മ വീടിന്റെ വാതില്‍ തുറന്നെങ്കിലും നിഖില്‍ രക്ഷപ്പെട്ടു.

കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം തന്നെ വീടിന് ചുറ്റും നിലയുറപ്പിച്ചിരുന്നു. ഇവരെയെല്ലാം വെട്ടിച്ചാണ് നിഖില്‍ രക്ഷപ്പെട്ടത്. നിഖിലിന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയെന്ന കുറ്റത്തിന് അമ്മയേയും സഹോദരിയേയും പോലീസ് അറസ്റ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+