നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചോരാതിരിക്കാൻ നിർദേശം! ക്രൂരമായ ലൈംഗികാക്രമണം,പ്രകൃതിവിരുദ്ധ വേഴ്ച...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ലഭിച്ച ദൃശ്യങ്ങളുടെ ആധികാരികത പോലീസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പൾസർ സുനിയും നടിയും ഉൾപ്പെട്ടിട്ടുള്ള ദൃശ്യങ്ങളാണ് പോലീസിന്റെ കൈവശമുള്ളത്. ക്രൂരമായ ലൈംഗികാക്രമണമാണ് നടിക്കെതിരെ നടന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. മാതൃഭൂമി ദിനപ്പത്രമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ചൊവ്വാഴ്ച കെഎസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്; കെഎസ് യു സംസ്ഥാന പ്രസിഡന്റടക്കം പോലീസ് കസ്റ്റഡിയിൽ...

ഇന്നച്ചൻ അത്ര പാവമല്ല! അമ്മ യോഗത്തിൽ രമ്യ നമ്പീശനോട് ചെയ്തത്...യോഗത്തിൽ സംഭവിച്ചത് കേട്ടാൽ ഞെട്ടും..

രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപ് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഈ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചത്. പോലീസ് ആസ്ഥാനത്ത് എത്തിച്ച ദൃശ്യങ്ങൾ ഡിജിപിയും പരിശോധിച്ചു. അതേസമയം, കേസിലെ നിർണ്ണായക തെളിവായ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ചോരാതിരിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കർശന നിർദേശം നൽകിയിട്ടുണ്ട്.

ദൃശ്യങ്ങൾ പരിശോധിച്ചു...

ദൃശ്യങ്ങൾ പരിശോധിച്ചു...

യുവനടിയെ കാറിനുള്ളിൽ ആക്രമിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പോലീസിന് ലഭിച്ചത്. തുടർന്ന് ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിക്കാനായി പോലീസ് ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ക്രൂരമായ ലൈംഗികാക്രമണം...

ക്രൂരമായ ലൈംഗികാക്രമണം...

നടിക്കെതിരെ ക്രൂരമായ ലൈംഗികാക്രമണമാണ് കാറിനുള്ളിൽ വെച്ച് നടന്നത്. നടിയും പൾസർ സുനിയുമാണ് ദൃശ്യങ്ങളിലുള്ളത്.

പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് നിർബന്ധിക്കുന്നു...

പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് നിർബന്ധിക്കുന്നു...

ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി. ഇത് മനസിലാക്കിയ സുനി നടിയെ ബലാത്ക്കാരമായി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് നിർബന്ധിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം.

ദൃശ്യങ്ങൾ ചോരാതിരിക്കാൻ...

ദൃശ്യങ്ങൾ ചോരാതിരിക്കാൻ...

കേസിലെ നിർണ്ണായക തെളിവായ വീഡിയോ ദൃശ്യങ്ങൾ ചോരാതിരിക്കാൻ പോലീസ് മേധാവി കർശന നിർദേശം നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുണ്ടെന്നാണ് വിവരം.

ഐജി നേരിട്ട് ചോദ്യം ചെയ്തേക്കും...

ഐജി നേരിട്ട് ചോദ്യം ചെയ്തേക്കും...

കേസ് അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കേ രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ദിലീപ്, നാദിർഷ, കാവ്യാ മാധവന്റെ അമ്മ എന്നിവരുൾപ്പെടെ ആറ് പേരെയാണ് രണ്ടാം ഘട്ടത്തിൽ ചോദ്യം ചെയ്യുക. സിബിഐയിൽ പ്രവർത്തിച്ചു പരിചയമുള്ള ഐജി ദിനേന്ദ്ര കശ്യപ് തന്നെ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയേക്കുമെന്നാണ് സൂചന.

അറസ്റ്റ് ഉടൻ?

അറസ്റ്റ് ഉടൻ?

കേസുമായി ബന്ധപ്പെട്ട് കൂടുതൽപേരെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനകളുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിയും നേരത്തെ സൂചന നൽകിയിരുന്നു. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പോലീസ് അതീവ രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്.

ദൃശ്യങ്ങൾ ലഭിച്ചത്?

ദൃശ്യങ്ങൾ ലഭിച്ചത്?

പൾസർ സുനി ദൃശ്യങ്ങൾ പകർത്തിയെന്ന് കരുതുന്ന മെമ്മറി കാർഡിന് വേണ്ടിയാണ് പോലീസ് കഴിഞ്ഞ ദിവസം നടി കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പരിശോധന നടത്തിയത്. എന്നാൽ പോലീസിന് ലഭിച്ച ദൃശ്യങ്ങൾ ഇവിടെ നിന്ന് തന്നെയാണോ കണ്ടെടുത്തതെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല.

English summary
police checked actress molestation video.
Please Wait while comments are loading...