കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതര സംസ്ഥാനത്ത് നിന്നുള്ളവര്‍ കുമ്പളയില്‍ തുടങ്ങിയ തട്ടുകടകള്‍ വൃത്തിഹീനമെന്ന് പരാതി; പോലീസ് പരിശോധിച്ചു

  • By Desk
Google Oneindia Malayalam News

കുമ്പള: ഇതര സംസ്ഥാനത്ത് നിന്നുള്ളവര്‍ കഴിഞ്ഞ ദിവസം കുമ്പളയില്‍ തുടങ്ങിയ തട്ടുകടകള്‍ വൃത്തിഹീനമെന്ന് പരാതി. ഇതേ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി. കുമ്പളയില്‍ വെടിയുത്സവം നടക്കുന്നതിനാല്‍ രാജസ്ഥാന്‍, കര്‍ണ്ണാടക, ബംഗാള്‍ തുടങ്ങിയിടങ്ങളില്‍ നിന്നെത്തിയവര്‍ കഴിഞ്ഞ ദിവസം ഇവിടെ തട്ടു കടകള്‍ തുടങ്ങിയിരുന്നു.

ഇത്തരം തട്ടുകടകളില്‍ വൃത്തിഹീനമായ നിലയില്‍ ഭക്ഷണം പാകം ചെയ്യുന്നുവെന്നാണ് പരാതി ഉയര്‍ന്നത്. ഗോപിമഞ്ചൂരിയാണ് ഇവിടങ്ങളില്‍ പ്രധാനമായും വില്‍പ്പന നടത്തുന്നത്.

kasarcode

എന്നാല്‍ ഇതിന് ക്രിത്രിമം ചേര്‍ക്കുന്നതായാണ് പരാതി. ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന സാധനങ്ങളൊക്കെ തുറന്നിട്ട നിലയിലായിരുന്നു. വൃത്തിഹീനമായ നിലയില്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതി ഉയര്‍ന്നിട്ടും ആരോഗ്യ അധികൃതര്‍ പരിശോധനക്കെത്താത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊലീസ് പറഞ്ഞു

ശ്രീജിത്ത് വിഷയത്തിൽ ചുവടുമാറ്റി സോഷ്യൽ മീഡിയ കൂട്ടായ്മ; അടുത്തത് റിലേ സമരം...ശ്രീജിത്ത് വിഷയത്തിൽ ചുവടുമാറ്റി സോഷ്യൽ മീഡിയ കൂട്ടായ്മ; അടുത്തത് റിലേ സമരം...

English summary
Police checked the platform stalls in kumbala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X