Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം; പോലീസുകാർക്ക് സുപ്രധാനമായ നിർദ്ദേശങ്ങൾ

തിരുവനന്തപുരം: പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം എന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേശ് സാഹിബിന്റെ സെക്കുലർ. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് മുമ്പും സമാനമായ രീതിയിൽ സർക്കുലർ പുറത്തിറിക്കിയിരുന്നു. പരിശീലന കാലത്തെ മാന്യമായി പെരുമാറാനുള്ള ബോധവത്ക്കരണം നടത്തണമെന്നും പോലീസ് പ്രവർത്തനത്തിന്റെ ഓഡിയോ വീഡിയോ പൊതു ജനങ്ങൾ പകർത്തിയാൽ തടയേണ്ടതില്ല എന്നും സർക്കുലറിലുണ്ട്.

പോലീസ് സേനാം​ഗങ്ങൾ‌ പൊതു ജനങ്ങളുമായി ഇടപെടുമ്പോൾ പാലിക്കേണ്ട മര്യാദയെ കുറിച്ച് വിവിധ സർക്കുലറുകളിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നാണ് ഡി ജി പി ഉത്തരവിൽ പറയുന്നത്.

police

വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തുന്ന പൊതു ജനങ്ങളോട് ചില പോലീസ് ഉദ്യോ​ഗസ്ഥർ മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്ത രീതിയിൽ അഭിസംബോധന ചെയ്യുന്നതായും അധിക്ഷേത്തോടെ അല്ലെങ്കിൽ സഭ്യതയില്ലാതെയോ സംസാരിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സർക്കുലറിൽ പറയുന്നു .

അടുത്തിടെ ഉദ്യോ​ഗസ്ഥന്റെ ഭാ​ഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. പാലക്കാട് ആലത്തൂരിൽ അഭിഭാഷകനും എസ് ഐയും തമ്മിലുള്ള വാ​ഗ്വാദത്തിന്റെ വീഡിയോയും വലിയ രീതിയിൽ പ്രചരിച്ചിരുന്നു. സംഭവത്തിലാണ് ഹൈക്കോടതി ഇടപെട്ട് പോലീസുകാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് സർക്കുലർ ഇറക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്.

എല്ലാ ഉദ്യോ​ഗസ്ഥരും ജനങ്ങളോട് മാന്യമായി പെരുമാറാൻ ബാധ്യസ്ഥരാണെന്നും സഭ്യമായ പദ പ്രയോ​ഗങ്ങൾ‌ മാത്രം ഉപയോ​ഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡി ജി പി സർക്കുലറിൽ പറയുന്നു. മാന്യമായ പെരുമാറ്റം സംബന്ധിച്ച് ജില്ലാ പോലീസി മേധാവിമാർ ബോധവത്ക്കരണ ക്ലാസുകൾ നടത്തണം.

പോലീസ് ഉദ്യോ​ഗസ്ഥരുടെ പൊതു ജനങ്ങളോട് ഉള്ള പെരുമാറ്റം നിരീക്ഷണം എന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടത് ആണെന്നും സർക്കുലറിലുണ്ട്. കേരള പോലീസ് സെക്ഷൻ 33 പ്രകാരം പോലീസിനും പൊതുജനങ്ങൾക്കും പോലീസ് പ്രവർത്തനത്തിന്റെയോ നടിപടികളുടെയോ ഓഡിയോ വീഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക് റിക്കാർഡുകൾ എടുക്കാൻ അവകാശമുണ്ട്. അതിനാൽ പൊതു ജനങ്ങൾ പോലീസ് പ്രവർത്തനത്തിന്റെ വീഡിയോ നിയമവിധേയമായി എടുക്കുന്നതിനെ തടയാൻ പാടില്ലെന്നും ഡി ജി പി ഷെയ്ക്ക് ദർവേശ് സാഹിബ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+