എല്ലാ പോലീസുകാരും രാവിലെ യോഗ ചെയ്യട്ടേ... കുടവയറും കുറയ്ക്കാലോ... ഡിജിപിയുടെ ഉത്തരവാണേ
ജനുവരി മുതല്‍ മുഴുവന്‍ സ്‌റ്റേഷനുകളിലും യോഗ നിര്‍ബന്ധമായും നടത്തണമെന്നായിരുന്നു ആദ്യ നിര്‍ദേശം.
തിരുവനന്തപുരം: ഇനി ഡ്യൂട്ടി തുടങ്ങുന്നതിമു മുന്നേ പോലീസുകാര്‍ യോഗ ചെയ്യണം. ചൊവ്വാഴ്ച മുതലാണ് പോലീസുകാരുടെ യോഗാഭ്യാസം തുടങ്ങുന്നത്. പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇതുസംബന്ധിച്ച അറിയിപ്പ് എല്ലാ പോലീസുകാര്‍ക്കും കഴിഞ്ഞദിവസം കൈമാറി.ജനുവരി മുതല്‍ മുഴുവന്‍ സ്‌റ്റേഷനുകളിലും യോഗ നിര്‍ബന്ധമായും നടത്തണമെന്നായിരുന്നു ആദ്യ നിര്‍ദേശം. എന്നാല്‍ ചൊവ്വാഴ്ച തന്നെ യോഗ ആരംഭിക്കണമെന്ന അറിയിപ്പാണ് മിക്ക സ്ഥലങ്ങളിലും എസ്‌ഐമാര്‍ പോലീസുകാര്‍ക്ക് കൈമാറിയിരിക്കുന്നത്.
മിക്ക സ്‌റ്റേഷനുകളില്‍ ഉത്തരവ് സര്‍ക്കുലറായി ഇറക്കിയിട്ടുണ്ട്. പോലീസുകാര്‍ക്ക് ആരോഗ്യമുള്ള മനസ്സും ശരീരവും ഉറപ്പാക്കാനും ആത്മസംയമനം വളര്‍ത്താനുമാണ് യോഗയെന്നാണ് ഔദ്യോഗിക വിശദീകരണം. മാവോയിസ്റ്റ് ബന്ധം ആരോപിച്ചും ദേശീയഗാനത്തെ അപമാനിച്ചെന്ന് മുദ്രകുത്തിയും സാമൂഹ്യ പ്രവര്‍ത്തകരെയും യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും യുഎപിഎ ചുമത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് പോലീസിനു നേരെ ഉണ്ടായത്. ഇതിന് പിന്നാലെയാണ് പോലീസുകാര്‍ക്ക് നിര്‍ബന്ധിത യോഗാഭ്യാസം.

യോഗ
ആഴ്ചയില്‍ ഒരു ദിവസം സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കിയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്.

ഡിജിപിയുടെ നിര്‍ദേശം
തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം എന്നിങ്ങനെ ഏഴു ജില്ലകളില്‍ ഡിജിപിയുടെ ഉത്തരവ് നടപ്പാക്കി തുടങ്ങിയതായും മീഡിയവണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വകാര്യ സ്ഥാപനങ്ങള്‍
പോലീസിലെ ട്രെയിനര്‍മാരെ കൂടാതെ സ്വകാര്യസ്ഥാപനങ്ങളിലുളളവരെയും പോലീസ് സ്‌റ്റേഷനുകളില്‍ ട്രെയിനര്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്.

ശ്രീ ശ്രീ രവിശങ്കര്‍
ബാബ രാംദേവിന്റെയും ശ്രീ ശ്രീ രവിശങ്കറിന്റെയും സ്ഥാപനങ്ങളില്‍ നിന്നുളള ട്രെയിനര്‍മാരും ഇക്കൂട്ടത്തിലുണ്ട്.

കൈമാറണം
സ്‌റ്റേഷനിലെ എല്ലാ ഓഫിസര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് മേലുദ്യോഗസ്ഥരുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ഇത് കൂടാതെ പങ്കെടുക്കാത്ത ഓഫിസര്‍മാരുടെ വിവരങ്ങള്‍ എസ്‌ഐമാര്‍ എസ്പിക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ട്.

കത്ത് കൈമാറി
മതവിശ്വാസത്തിന് എതിരായതിനാല്‍ യോഗയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചില ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് കത്ത് കൈമാറുകയും ചെയ്തിട്ടുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications