കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസ് പ്രതിയായ വൈദികനെ രക്ഷപ്പെടാന്‍ സഹായിച്ചത് സിഐ!! പിന്നാലെയെത്തി സസ്‌പെന്‍ഷന്‍!!

ഇയാളെ കൊട്ടാരക്കര വൈദിക പഠന കേന്ദ്രത്തില്‍ തെളിവെടുപ്പിന് കൊണ്ട് പോയിരുന്നു. ഇവിടെ വച്ചാണ് ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കിയത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസ് പ്രതിയായ വൈദികനെ രക്ഷപ്പെടാന്‍ സഹായിച്ച സിഐയെ സസ്‌പെന്‍ഡ് ചെയ്തു. പൂവാര്‍ സിഐ റിയാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊട്ടാരക്കയില്‍ വൈദിക പഠനത്തിന് പോയ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസിലെ പ്രതി തോമസ് പാറക്കുളത്തെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് സിഐയെ സസ്‌പെന്‍ഡ് ചെയ്തത്.

വൈദികനെതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആദ്യം പരാതി നല്‍കിയത് പൂവാര്‍ സിഐയ്ക്ക് ആയിരുന്നു. തുടര്‍ന്ന് ഇയാളെ കൊട്ടാരക്കര വൈദിക പഠന കേന്ദ്രത്തില്‍ തെളിവെടുപ്പിന് കൊണ്ട് പോയിരുന്നു. ഇവിടെ വച്ചാണ് ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കിയത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. രക്ഷപ്പെട്ട വൈദികനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

 സസ്പെന്‍ഷന്‍

സസ്പെന്‍ഷന്‍

ലൈംഗിക പീഡനക്കേസ് പ്രതിയായ വൈദികന്‍ തോമസ് പാറക്കുളത്തെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് പൂവാര്‍ സിഐ റിയാസിനെ സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം റേഞ്ച് ഐജ് മനോജ് എബ്രഹാമാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്.

 കൊട്ടാരക്കരയില്‍

കൊട്ടാരക്കരയില്‍

തെളിവെടുപ്പിനിടെയാണ് വൈദികനെ രക്ഷപ്പെടാന്‍ സിഐ സഹായിച്ചത്. കൊട്ടാരക്കര വൈദിക പഠന കേന്ദ്രത്തില്‍ വച്ചായിരുന്നു തെളിവെടുപ്പ് നടന്നത്. പ്രതിയെ താഴെ നിര്‍ത്തി പോലീസ് മുകളിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇതിനു പിന്നാലെയാണ് സിഐയെ സസ്പെന്‍ഡ് ചെയ്തത്.

 അറസ്റ്റ്

അറസ്റ്റ്

തെളിവെടുപ്പിനിടെ മുങ്ങിയ ഇയാള്‍ പിന്നീട് പൊങ്ങിയത് തമിഴ്‌നാട്ടിലെ മധുരയിലാണ്. ഇവിടെ നിന്നാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.

 പരാതി

പരാതി

2016 ജൂലൈയിലാണ് ഇയാള്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചത്. കൊല്ലം പുത്തൂര്‍ സെന്റ് മേരീസ് പളളിയിലെ വികാരിയാണ് ഫാദര്‍ തോമസ് പാറേക്കളം. മാത്രമല്ല പുല്ലാമല ഹോളിക്രോസ് പളളിയിലും ഇയാള്‍ വികാരി ആയിരുന്നു. പുല്ലാമലയിലെ സെമിനാരിയിലെ വൈദിക അധ്യാപകനായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ വൈദിക പഠനത്തിന് എത്തിയ കുട്ടികളെ മൂഴിക്കോട്ടെ പളളിയുടെ മേടയില്‍ എത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

 സ്വാഭാവത്തില്‍ സംശയം

സ്വാഭാവത്തില്‍ സംശയം

സെമിനാരിയിലെ പൂവാര്‍ സ്വദേശികളായ മൂന്ന് ആണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. സെമിനാരിയില്‍ നിന്ന് പഠനം മതിയാക്കി തിരിച്ചെത്തിയ കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

English summary
police circle inspector suspended for allowing the accused to escape.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X