കോന്നി പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍ പോയത് ആര്‍ക്കൊപ്പം? സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു
ബെംഗളൂരു: കോന്നി പെണ്‍കുട്ടികള്‍ ലാല്‍ബാഗില്‍ എത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. ലാല്‍ ബാഗിലേയ്ക്ക് കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. പെണ്‍കുട്ടികള്‍ക്കൊപ്പം മറ്റാരും ഉണ്ടായിരുന്നില്ലെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായി അന്വേഷണ സംഘം പറഞ്ഞു.
2015 ജൂലൈ ഒന്‍പതിന് പത്തനംതിട്ടയില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളില്‍ രണ്ട് പേരെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതില്‍ ഒരാള്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്.

സിസിടിവി ദൃശ്യങ്ങള്‍
കോന്നി പെണ്‍കുട്ടികള്‍ ലാല്‍ബാഗില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു

തനിയെ
ലാല്‍ബാഗിലേയ്ക്ക് കയറുന്ന പെണ്‍കുട്ടികളുടെ ഒപ്പം മറ്റാരും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം പറയുന്നു

ഇനിയും
ബെംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനിലേയും മറ്റും ദൃശ്യങ്ങള്‍ കൂടി കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം

ഒറ്റപ്പാലത്ത്
കോന്നിയില്‍ നിന്നും കാണാതായ 2 പെണ്‍കുട്ടികളെ ഒറ്റപ്പാലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

നില മെച്ചപ്പെട്ടു
മൂന്നാമത്തെ പെണ്‍കുട്ടി ആര്യ ഗുരുതരാവസ്ഥയിലായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു












Click it and Unblock the Notifications