പറഞ്ഞ്.... പറഞ്ഞ്.. അവസാനം ശശികലക്കെതിരെ പരാതി; വീഡിയോ തെളിവടക്കം
കാസര്‍കോട്: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല ടീച്ചര്‍ക്കെതിരെ പരാതി. മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. കാസര്‍കോട് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷുക്കൂര്‍ ആണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.
മത വിഭാഗങ്ങളെ അടച്ചാക്ഷേപിക്കുന്നതിനും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും ശത്രുതയും ഉണ്ടാക്കുന്നതാണ് ശശികലയുടെ പ്രസംഗങ്ങള്‍ എന്ന് പരാതിയില്‍ പറയുന്നു. സാധാരണക്കാരായ ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിച്ച് ശത്രുതാ മനോഭാവം വളര്‍ത്തി പരസ്പരം അകറ്റുക എന്ന ഉദ്ദേശത്തോടെയാണ് ശശികളയുടെ പ്രസംഗങ്ങളെന്നും പരാതിയില്‍ പറയുന്നു.

കേസ്
നേരത്തെ വിദ്വേഷ പ്രസംഗം നടത്തിയ ഇസ്ലാം മതപ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെയും അഡ്വ. ഷുക്കൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.

ഗുണകരമല്ല
മത വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഗുണകരമല്ല. നിയമവാഴ്ചയെ വെല്ലുന്ന പ്രസംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ശത്രുത മനോഭാവം
സാധാരണക്കാരായ ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിച്ച് ശത്രുതാ മനോഭാവം വളര്‍ത്തി പരസ്പരം അകറ്റുക എന്ന ഉദ്ദേശത്തോടെയാണ് ശശികളയുടെ പ്രസംഗങ്ങളെന്നും പരാതിയില്‍ പറയുന്നു.
പോലീസ് മേധാവി
കാസര്‍കോട് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷുക്കൂര്‍ ആണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications