'പടക്കങ്ങള്‍ ഉപയോഗിച്ച് ബോംബ് നിർമ്മിച്ച് പ്രചരിപ്പിച്ചു': ഫിറോസിനെ പരാതിയെന്ന് ശ്രീജിത് പെരുമന
കോഴിക്കോട്: പ്രമുഖ യൂട്യൂബ് വ്ളോഗർ ഫിറോസ് ചുട്ടിപ്പാറയ്ക്കെതിരെ പൊലീസില്‍ പരാതി. പടക്കങ്ങൾ ഉപയോഗിച്ച് ബോംബ് നിർമ്മിച്ച് പ്രചരിപ്പിച്ചെന്നാണ് പരാതി. അഭിഭാഷകന്‍ ശ്രീജിത് പെരുമനയാണ് ഇത്തരമൊരു വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'പടക്കങ്ങൾ ഉപയോഗിച്ച് ബോംബ് നിർമ്മിച്ച് പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ സംസ്ഥാന പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് അന്വേഷിച്ച് നടപടി എടുക്കാൻ ഡിജപി യാണ് ഉത്തരവിട്ടത്.' ശ്രീജിത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പടക്കങ്ങൾ ഉപയോഗിച്ച് ബോംബ് നിർമ്മിച്ച് പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ സംസ്ഥാന പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് അന്വേഷിച്ച് നടപടി എടുക്കാൻ ഡിജിപിയാണ് ഉത്തരവിട്ടത്.

കുട്ടികൾ ഉൾപ്പെടെ 72 ലക്ഷത്തിലധികം ആളുകൾ ഫോള്ളോ ചെയ്യുന്ന ക്രാഫ്റ്റ് മീഡിയ /വില്ലേജ് ഫുഡ് ചാനൽ എന്നീ സാമൂഹിക മാധ്യമങ്ങളിലൂടെ ഫിറോസ് ചുട്ടിപ്പാറ എന്നയാൾ
എക്സ്പ്ലോസീവ് ലൈസൻസോ അനുമതിയോ ഇല്ലാതെ പടക്കങ്ങൾ ഉപയോഗിച്ച് ബോംബ് ഉണ്ടാക്കി പൊട്ടിച്ച് ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ്.
ഫുഡ് ചാന്നല്‍ (vfc) എന്ന ഫെയിസ്ബുക്ക് പേജിലൂടെയും, യൂട്യൂബ് ചാനലിലൂടെയും തീർത്തും നിയമവിരുദ്ധമായും, എക്സ്പ്ലോസിവ് ലൈസൻസോ, അനുമതികളോ ഇല്ലാതെ ബോംബ് ഉണ്ടാക്കുന്ന വീഡിയോ ചിത്രീകരിക്കുകയും, പ്രസ്തുത വീഡിയോ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്രാഫ്റ്റ് മീഡിയ, വില്ലേജ് ഫുഡ് ചാനല്‍ എന്നീ ഫെയിസ്ബുക്ക്, യൂട്യൂബ് ചാനലിലൂടെയും പ്രചരിപ്പിക്കുകയും പ്രസ്തുത വീഡിയോ 7 ലക്ഷത്തിൽ അധികം ആളുകൾ കാണുകയും ചെയ്തിട്ടുണ്ട
ഫിറോസ് ചുട്ടിപ്പാറ, പാലക്കാട് എന്ന യൂട്യൂബറാണ് അങ്ങേയറ്റം ഗുരുതരമായ നിയമലംഗനം നടത്തുകയും അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളത്. തീർത്തും നിയമവിരുദ്ധവും അപകടകരവും, ക്രിമിനൽ കുറ്റകൃത്യവുമായ കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മേൽ സോഷ്യൽ മീഡിയ ചാനലുകൾക്ക് 72 ലക്ഷത്തിൽ അധികം ആളുകൾ സബ്സ്ക്രൈബ്രഴ്സ് ആയിട്ടുണ്ട്.
കുറ്റകരമായ വീഡിയോ 7 ലക്ഷത്തിൽ അധികം ആളുകൾ, കുട്ടികൾ ഉൾപ്പെടെ കണ്ടിട്ടുള്ളതിനാൽ അനുകരിക്കാൻ സാധ്യത ഉള്ളതും അപകടത്തിൽ പെടാനുള്ള സാധ്യതയുള്ളതിനാലും അടിയന്തിര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും, ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ എടുക്കണമെന്നും, വീഡിയോ ഇന്റർനെറ്റിൽ നിന്നും ഡിലീറ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications