കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളെ തല്ലി ചതയ്ക്കാനുള്ള ലൈസന്‍സല്ല കാക്കി.. രൂക്ഷവിമര്‍ശനവുമായി പോലീസ് കംപ്ലയിന്‍റ് അതോറിറ്റി...

  • By Vishnu
Google Oneindia Malayalam News

എറണാകുളം: പോലീസിന്റെ മര്‍ദ്ദന മുറകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പോലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണകുറുപ്പ്. ഇടകൊച്ചിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് പോലീസ് കംപ്ലയിന്റ് അതോറിറ്റി ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് കത്തയച്ചു.

പ്രകൃതിവിരുദ്ധ പീഡനമാരോപിച്ച് കൊച്ചി ഹാര്‍ബര്‍ പോലീസ് അറസ്റ്റ് ചെയ്ത കെഎസ് സുരേഷ്‌കുമാര്‍ എന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ ലോക്കപ്പില്‍ ക്രൂര മര്‍ദ്ദനത്തിനിരയായിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ സുരേഷ് എഴുനേല്‍ക്കാനാകാതെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുരേഷിനെതിരെ പോലീസ് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.

Police Crime

സുരേഷിന്റെ പരാതിയില്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റി ആശുപത്രിയിലെത്തി മൊഴിയെടുത്തിരുന്നു. അതിനുശേഷമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്. ഇടികൊണ്ട് മുട്ടിലിഴുയന്ന അവസ്ഥയിലാണ് സുരേഷിനെ ആശുപത്രിയിലെത്തിച്ചിരുന്നത്.

പോലീസിന് ജനങ്ങളെ തല്ലിച്ചതയ്ക്കാന്‍ എന്ത് അവകാശമാണുള്ളതെന്നാണ് കംപ്ലയിന്‍റ് അതോറിറ്റിയുടെ ചോദ്യം. 2014 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. ഈ ബാച്ചിലെ പോലീസുകാരെല്ലാം ക്രിമനില്‍ മൈന്‍ഡുള്ളവരാണ്. ഇത്തരം കുഴപ്പക്കാരെ പോലീസില്‍ തുടരാന്‍ അനുവദിക്കരുത്. 2014 ബാച്ചുകാരെ പോലീസില്‍ നിന്ന് പിരിച്ച് വിടണമെന്നും ഡിജിപിയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

സാമ്പത്തിക സ്ഥിതിയും സോഷ്യല്‍ സ്റ്റാറ്റസും നോക്കിയാണ് പോലീസ് കേസില്‍ ഇടപെടുന്നതെന്നാണ് കത്തിലെ മറ്റൊരു ആരോപണം. ഇത്തരക്കാരെ തുടരാനനുവദിക്കുന്നത് പോലീസ് സേനയ്ക്ക് നാണക്കേടാണെന്നും ജസ്റ്റിസ് നാരായണകുറുപ്പ് പറയുന്നു. അതിനിടെ കൊച്ചിയല്‍ വീണ്ടും ലോക്കപ്പ് മര്‍ദ്ദനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊച്ചിയില്‍ പരാതി പറയാനെത്തിയ ഭിന്ന ലിംഗക്കാരെയാണ് പോലീസ് തല്ലിച്ചതച്ചത്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കേണ്ടിവന്ന ഇവര്‍ എറണാകുളം നോര്‍ത്ത് പേലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസ് മര്‍ദ്ദിക്കുകയായിരുന്നുവത്രേ. ലാത്തികൊണ്ട് ക്രൂര മര്‍ദ്ദനം നേരിടേണ്ടി വന്നുവെന്നാണ് ആരോപണം. പോലീസ് മര്‍ദ്ദിച്ചതിന്‍റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പോലീസിനെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.

English summary
The Police Complaints Authority has forwarded a letter to the DGP of Kerala regarding a case of custody torture in Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X