ലോക്കപ്പ് മര്‍ദന പരാതികള്‍ കൂടുന്നു എല്ലാ ജില്ലകളിലും അഥോറിറ്റി വേണം

കോഴിക്കോട്: എല്ലാ ജില്ലകളിലും പോലീസ് കംപ്ലയിന്റ് അഥോറിറ്റികള്‍ രൂപീകരിക്കണമെന്ന് പോലീസ് കംപ്ലയിന്റ് അഥോറിറ്റി നോര്‍ത്ത് സോണ്‍ ചെയര്‍മാന്‍ ഗോപിക്കുട്ടന്‍ കെ.വി. കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന സിറ്റിങിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതി ഈ വിഷയത്തില്‍ കംപ്ലയിന്റ് അഥോറിറ്റിയോട് നിര്‍ദേശം ചോദിച്ചിരുന്നു. അപ്പോള്‍ എല്ലാ ജില്ലകളിലും അഥോറിറ്റി രൂപീകരിക്കണമെന്ന നിര്‍ദേശമാണ് ഞങ്ങള്‍ നല്‍കിയത്. പോലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ പരാതികള്‍ കൂടി വരുകയാണ്. ജനങ്ങളിലെ അവബോധമാണ് ഇതിന് കാരണം. ലോക്കപ്പ് മര്‍ദന കേസുകളാണ് കൂടുതലും. എട്ടു ജില്ലകളുടെ ചുമതല ഉള്ളതിനാലാണ് പരാതികള്‍ പരിഗണിക്കുന്നത് പലപ്പോഴും വൈകുന്നത്. ഇതിന് പരിഹാരം എല്ലാ ജില്ലകളിലും അതോറിറ്റി തുടങ്ങുകയാണെന്നും സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പോലീസ് കംപ്ലയിന്റ് അതോറിറ്റികള്‍ വേണമൊണ് നിയമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

news

കോഴിക്കോട് നടന്ന സിറ്റിംഗില്‍ നാല് പുതിയ പരാതികളടക്കം 47 എണ്ണം പരിഗണിച്ചു. മൂന്നെണ്ണം വിചാരണക്കു വെക്കുകയും മൂന്നെണ്ണം തീര്‍പ്പാക്കുകയും ചെയ്തു. എന്നാല്‍ അഥോറിറ്റിയിലെ രണ്ടംഗങ്ങളായ സിറ്റി പോലീസ് കമ്മിഷണറും റൂറല്‍ എസ്.പിയും സിറ്റിംഗിനെത്താത്തതിനാല്‍ പരിഹരിച്ച പരാതികളില്‍ ഉത്തരവിറക്കാന്‍ സാധിച്ചിട്ടില്ല. ഇവരുടെ കൂടി അഭിപ്രായം പരിഗണിച്ച ശേഷം ഉത്തരവിറക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. മെമ്പര്‍ സെക്രട്ടറി എന്‍. പ്രേമചന്ദ്രനും സിറ്റിംഗില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+