Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസം സിപിഎമ്മിന്റെ കൈയ്യിലല്ലേ? വിവാദ സിലബസ് എന്തായി?

എംഇഎസിന്റെ പരാതിയും വിദ്യാഭ്യാസ വകുപ്പ് കണ്ടില്ലെന്ന് നടിച്ചതോടെയാണ് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന കമ്മ്യൂണിറ്റി ഹാര്‍മണി മീറ്റിങ്ങില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരാതി നല്‍

കോഴിക്കോട്: സിലബസില്‍ മത സ്പര്‍ധ വളര്‍ത്തുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് പോലീസുമായി സഹകരിക്കുന്നില്ലെന്ന് പരാതി. മതസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നുവെന്ന മുന്ന് സ്‌കൂളുകള്‍ക്കെതിരായാണ് അന്വേഷണം നടത്തുന്നത്. പയ്യാനക്കല്‍, പന്നിയങ്കര, എന്നിവടങ്ങളില്‍ മതപഠന കേന്ദ്രങ്ങളോട് അടുത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് പ്രീ െ്രെപമറി സ്‌ക്കൂളുകളും, ചെറുവത്തൂരിലെ ഒരു സ്‌ക്കൂളിനെതിരെയുമാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്.

ഈ സ്‌കൂളുകളിലെ സിലബസുകള്‍ സാമുദായിക സ്പര്‍ധയും മതവിദ്വേഷവും വളര്‍ത്തുന്നതാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് സഹകരിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. ഇതിനെതിരെ കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് പരാതി നല്‍കിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

 പോലീസ് റിപ്പോര്‍ട്ട്

പോലീസ് റിപ്പോര്‍ട്ട്

പയ്യാനക്കല്‍, പന്നിയങ്കര, എന്നിവടങ്ങളില്‍ മതപഠന കേന്ദ്രങ്ങളോട് അടുത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് പ്രീ പ്രൈമറിസ്‌ക്കൂളുകളും, ചെറുവത്തൂരിലെ ഒരു സ്‌ക്കൂളും കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഡിഡി ഗിരീഷ് ചോലയിലിനോട് സ്‌ക്കൂളുകളിലെത്തി പരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടത്.

 മുടങ്ങി

മുടങ്ങി

പോലീസിന്റെ ആവശ്യത്തോട് അനുകൂലമായല്ല ഡിഡി പ്രതികരിച്ചത്. ഇതോടെ സ്‌ക്കൂളില്‍ നടത്തേണ്ട പരിശോധന മുടങ്ങിയിരിക്കുകയാണ്.

 കണ്ടില്ലെന്ന് നടിച്ചു

കണ്ടില്ലെന്ന് നടിച്ചു

പോലീസ്‌പരിശോധന നിര്‍ദേശിച്ച സ്‌ക്കൂളുകള്‍ക്കെതിരെ നേരത്തെ എംഇഎസും പരാതി ഉന്നയിച്ചിരുന്നു. ഇതും വിദ്യാഭ്യാസ വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

 രഹസ്യാന്വേഷണ വിഭാഗം

രഹസ്യാന്വേഷണ വിഭാഗം

എംഇഎസിന്റെ പരാതിയും വിദ്യാഭ്യാസ വകുപ്പ് കണ്ടില്ലെന്ന് നടിച്ചതോടെയാണ് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന കമ്മ്യൂണിറ്റി ഹാര്‍മണി മീറ്റിങ്ങില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരാതി നല്‍കിയത്.

 മാനദണ്ഡമില്ല

മാനദണ്ഡമില്ല

അന്വേഷണ വിധേയമായ സ്‌ക്കൂളുകളില്‍ അധ്യാപക നിയമനത്തിന് യാതൊരു മാനദണ്ഡവും പാലിച്ചിട്ടില്ല എന്നും പോലീസ്‌കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+