സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അതു തന്നെ... പോലീസ് ഉറപ്പിച്ചു, അപ്പോള്‍ ഫോണ്‍ ?
ദൃശ്യങ്ങള്‍ ഈ മെമ്മറി കാര്‍ഡില്‍ നിന്നും പോലീസിനു ലഭിച്ചില്ല
കൊച്ചി: പള്‍സര്‍ സുനി നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യഥാര്‍ഥ മെമ്മറി കാര്‍ഡ് അന്വേഷണസംഘത്തിനു ലഭിച്ചു. കേസില്‍ ജയിലിലുള്ള ദിലീപിന് കനത്ത തിരിച്ചടിയാണിത്. മാത്രമല്ല കേസിനെ കൂടുതല്‍ ശക്തമാക്കാനും ഇത് പോലീസിനെ സഹായിക്കും. നേരത്തേ പോലീസ് നടത്തിയ അന്വേഷണത്തില്‍ യഥാര്‍ഥ മെമ്മറി കാര്‍ഡ് നശിപ്പിച്ചുവെന്നായിരുന്നു മൊഴി നല്‍കിയത്. സുനി ഈ മെമ്മറി കാര്‍ഡ് തന്റെ മുന്‍ അഭിഭാഷകനായ രാജു ജോസഫിനെയാണ് ഏല്‍പ്പിച്ചിരുന്നത്.

മെമ്മറി കാര്‍ഡ് അതുതന്നെ
രാജു ജോസഫിന്റെ പക്കല്‍ നിന്നും അന്വേഷണസംഘത്തിന് മെമ്മറി കാര്‍ഡ് ലഭിച്ചിരുന്നു. ഈ മെമ്മറി കാര്‍ഡ് തന്നെയാണ് സുനി ഉപയോഗിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല
ഈ മെമ്മറി കാര്‍ഡ് അന്വേഷണസംഘം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ശാസ്ത്രീയ പരിശോധന
അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ പരിശോധനയ്ക്കൊടുവിലാണ് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച ഫോണിലെ മെമ്മറി കാര്‍ഡ് തന്നെയാണ് ഇതെന്നു സ്ഥിരീകരിച്ചത്.

ഫോണ്‍ മെമ്മറിയില്‍ ?
ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇതു ഫോണിലെ ഇന്റേണല്‍ മെമ്മറിയിലേക്കാവാം പോയതെന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്.

ഫോണ്‍ ഇപ്പോഴും കാണാമറയത്ത്
കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് ഇപ്പോഴും സാധിച്ചിട്ടില്ല. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പല സ്ഥലങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും പരാജപ്പെടുകയായിരുന്നു.

കൂടുതല്‍ തെളിവ്
അതിനിടെ കേസില്‍ കൂടുതല്‍ തെൡവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചു. സുനി കാവ്യയുടെ സ്ഥാപനായ ലക്ഷ്യയില്‍ പോയതിന് നിര്‍ണായക തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ലക്ഷ്യയുടെ വിസിറ്റിങ് കാര്‍ഡ് സുനിയുടെ പക്കല്‍ നിന്നും കണ്ടെത്തുകയായിരുന്നു.

വീണ്ടും ചോദ്യം ചെയ്യും
പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ കാവ്യയെ വീണ്ടും പോലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. നേരത്തേ നടിയെ ചോദ്യം ചെയ്തപ്പോള്‍ താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നുമാണ് കാവ്യ മൊഴി നല്‍കിയത്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
'ജയറാമിന് പകരമാണ് കലാഭവനിൽ ദിലീപ് എത്തിയത്, ആ താരവുമായുള്ള പരിചയപ്പെടൽ ദിലീപിന് ഗുണമായി'; കലാഭവൻ റഹ്മാൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications