Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷയെ കൊന്നത് അതിക്രൂരമായ ബര്‍ക്കിംഗ് രീതിയില്‍, എന്താണ് ബര്‍ക്കിംഗ് രീതി?

കൊച്ചി:ജിഷയെ 'ബര്‍ക്കിംഗ്' രീതിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഫൊറന്‍സിക് നിഗമനം. ഇരകള്‍ ദുര്‍ബലരും കൊലയാളി കരുത്തനുമാകുമ്പോഴാണ് ബര്‍ക്കിംഗ് രീതി പ്രയോഗിയ്ക്കുന്നത്. ജിഷയുടെ കൊലപാതകത്തില്‍ ഈ രീതിയാണ് ഉപയോഗിച്ചതെന്ന് പറയാന്‍ കാരണങ്ങള്‍ ഏറെയുണ്ട്.

ഇരയെ കീഴ്‌പ്പെടുത്തിയ ശേഷം നെഞ്ചില്‍ കയറിയിരുന്ന് ഇരയുടെ കൈകള്‍ രണ്ടും കൊലയാളി കാലുകള്‍ കൊണ്ട് ചിവിട്ടി പിടിച്ച് ചലന രഹിതമാക്കും. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തും. ശ്വാസനാളിയിലെ അസ്ഥിയും തൈറോയ്ഡ് ഗ്രന്ഥിയും തകരും.

jisha-3

ജിഷയുടെ മൃതദേഹത്തിലും ഇത്തരം പരിക്കുകള്‍ കണ്ടിരുന്നു. മരണം ഉറപ്പാക്കാന്‍ കൊലയാളി വീണ്ടും അക്രമം തുടര്‍ന്നതായും സംശയിക്കുന്നുണ്ട്. ജിഷയുടെ ഷാള്‍ വീണ്ടും കഴുത്തില്‍ മുറുക്കിയിട്ടുണ്ട്. പീഡനവും ക്രൂരമായ മുറിപ്പെടുത്തലും നടന്നത് ഇതിന് ശേഷമാണെന്നാണ് നിഗമനം.

പുതിയ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതല്ലാതെ കേസില്‍ നിര്‍ണായകമായ പുരോഗതി ഇതുവരേയും ഉണ്ടായിട്ടില്ല. ജിഷ കൊല്ലപ്പെട്ടിട്ട് പത്ത് ദിവസങ്ങള്‍ കഴിയുമ്പോഴും കൊലയാളി ഇപ്പോഴും കാണാമറയത്ത് തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+