ടിപി പ്രതികള്‍ക്ക് മാത്രമല്ല, തടിയന്റവിട നസീറിനും ജയിലില്‍ സ്മാര്‍ട്ട് ഫോണ്‍, എത്തിച്ചത്? ആശങ്ക
ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ ശ്രമം. സായുധ പോലീസ് ഉദ്യോഗസ്ഥനാണ് മൊബൈല്‍ എത്തിക്കാന്‍ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു.
ജയിലിലെ വിചാരണതതടവുകാരെ കോടതിയിലേക്ക് കൊണ്ടു പോകുമ്പോള്‍ സുരക്ഷയ്ക്കായി പോലീസ് കോണ്‍സ്റ്റബിള്‍മാരെ നിയമിക്കാറുണ്ട്. തടിയന്റവിട നസീറിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച കോണ്‍സ്്റ്റബിള്‍ ദിനേശ് ആണ് ഫോണ്‍ എത്തിക്കാന്‍ ശ്രമിച്ചത്.

രണ്ട് ഫോണ്‍
രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് തടിയന്റവിട നസീറിനായി എത്തിച്ചത്. ഇതില്‍ സിം കാര്‍ഡ് ഉണ്ടായിരുന്നില്ല.

കടത്തിയത്
സായുധ പോലീസ് ഉദ്യോഗസ്ഥനാണ് ഫോണ്‍ തടിയന്റവിട നസീറിനായി കടത്തിയത്. തടിയന്റവിട നസീറിനെ കോടതിയില്‍ കൊണ്ടുപോകുമ്പോള്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന കോണ്‍സ്റ്റബിള്‍ ദിനേശ് ആണ് ഫോണ്‍ കടത്തിയത്.

യൂണിഫോമിനുള്ളില്‍ ഒളിപ്പിച്ച്
യൂണിഫോമിനുള്ളില്‍ ഒളിപ്പിച്ചാണ് ദിനേശ് ഫോണ്‍ ജയിലിനുള്ളില്‍ എത്തിച്ചത്. നസീറിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയില്‍ എത്തിച്ചപ്പോഴായിരുന്നു ഫോണും കടത്തിയത്.

സംശയം തോന്നി
ഗേറ്റ് കടന്നെത്തിയപ്പോള്‍ ഗേറ്റിനു മുന്നില്‍ നിന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഫോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസെത്തി ദിനേശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളൂരു സ്ഫോടനക്കേസ് മുഖ്യപ്രതി
2008ല്‍ ബെംഗളൂരുവിലുണ്ടായ സ്ഫോടന പരമ്പരക്കേസിലെ മുഖ്യ പ്രതിയാണ് തടിയന്റവിട നസീര്‍. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സ്ഫോടനക്കേസുകളിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സൂചന.

5000 രൂപയ്ക്കായി
5000 രൂപയ്ക്കായിട്ടാണ് മൊബൈല്‍ കടത്തിയതെന്നാണ് ദിനേശ് പറഞ്ഞത്. കഴിഞ്ഞ മൂന്നു വര്‍ഷമായി തടിയന്റവിട നസീറിന്റെ സുരക്ഷാ ചുമതല ഇയാള്‍ക്കാണ്. ഈ സമയത്തുണ്ടാക്കിയ സൗഹൃദമാണ് ഫോണ്കടത്താന് സഹായകമായത്.

അന്വേഷണം നടത്തും
സ്ഫോടനക്കേസ് പ്രതിയായ നസീര്‍ ഫോണ്‍ ആവശ്യപ്പെട്ടത് സംശയത്തിന് കാരണമായിട്ടുണ്ട്. ഫോണ്‍ ആവശ്യപ്പെട്ട സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications