കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി പ്രതികള്‍ക്ക് മാത്രമല്ല, തടിയന്റവിട നസീറിനും ജയിലില്‍ സ്മാര്‍ട്ട് ഫോണ്‍, എത്തിച്ചത്? ആശങ്ക

  • By Gowthamy
Google Oneindia Malayalam News

ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ ശ്രമം. സായുധ പോലീസ് ഉദ്യോഗസ്ഥനാണ് മൊബൈല്‍ എത്തിക്കാന്‍ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു.

ജയിലിലെ വിചാരണതതടവുകാരെ കോടതിയിലേക്ക് കൊണ്ടു പോകുമ്പോള്‍ സുരക്ഷയ്ക്കായി പോലീസ് കോണ്‍സ്റ്റബിള്‍മാരെ നിയമിക്കാറുണ്ട്. തടിയന്റവിട നസീറിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച കോണ്‍സ്്റ്റബിള്‍ ദിനേശ് ആണ് ഫോണ്‍ എത്തിക്കാന്‍ ശ്രമിച്ചത്.

രണ്ട് ഫോണ്‍

രണ്ട് ഫോണ്‍

രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് തടിയന്റവിട നസീറിനായി എത്തിച്ചത്. ഇതില്‍ സിം കാര്‍ഡ് ഉണ്ടായിരുന്നില്ല.

കടത്തിയത്

കടത്തിയത്

സായുധ പോലീസ് ഉദ്യോഗസ്ഥനാണ് ഫോണ്‍ തടിയന്റവിട നസീറിനായി കടത്തിയത്. തടിയന്റവിട നസീറിനെ കോടതിയില്‍ കൊണ്ടുപോകുമ്പോള്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന കോണ്‍സ്റ്റബിള്‍ ദിനേശ് ആണ് ഫോണ്‍ കടത്തിയത്.

യൂണിഫോമിനുള്ളില്‍ ഒളിപ്പിച്ച്

യൂണിഫോമിനുള്ളില്‍ ഒളിപ്പിച്ച്

യൂണിഫോമിനുള്ളില്‍ ഒളിപ്പിച്ചാണ് ദിനേശ് ഫോണ്‍ ജയിലിനുള്ളില്‍ എത്തിച്ചത്. നസീറിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയില്‍ എത്തിച്ചപ്പോഴായിരുന്നു ഫോണും കടത്തിയത്.

സംശയം തോന്നി

സംശയം തോന്നി

ഗേറ്റ് കടന്നെത്തിയപ്പോള്‍ ഗേറ്റിനു മുന്നില്‍ നിന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഫോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസെത്തി ദിനേശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 ബെംഗളൂരു സ്‌ഫോടനക്കേസ് മുഖ്യപ്രതി

ബെംഗളൂരു സ്‌ഫോടനക്കേസ് മുഖ്യപ്രതി

2008ല്‍ ബെംഗളൂരുവിലുണ്ടായ സ്‌ഫോടന പരമ്പരക്കേസിലെ മുഖ്യ പ്രതിയാണ് തടിയന്റവിട നസീര്‍. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സ്‌ഫോടനക്കേസുകളിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സൂചന.

5000 രൂപയ്ക്കായി

5000 രൂപയ്ക്കായി

5000 രൂപയ്ക്കായിട്ടാണ് മൊബൈല്‍ കടത്തിയതെന്നാണ് ദിനേശ് പറഞ്ഞത്. കഴിഞ്ഞ മൂന്നു വര്‍ഷമായി തടിയന്റവിട നസീറിന്റെ സുരക്ഷാ ചുമതല ഇയാള്‍ക്കാണ്. ഈ സമയത്തുണ്ടാക്കിയ സൗഹൃദമാണ് ഫോണ്‍കടത്താന്‍ സഹായകമായത്.

 അന്വേഷണം നടത്തും

അന്വേഷണം നടത്തും

സ്‌ഫോടനക്കേസ് പ്രതിയായ നസീര്‍ ഫോണ്‍ ആവശ്യപ്പെട്ടത് സംശയത്തിന് കാരണമായിട്ടുണ്ട്. ഫോണ്‍ ആവശ്യപ്പെട്ട സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

English summary
police constable arrested for smuggle phone for tadiyantavida naseer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X