കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരാളുടെ തലതല്ലിപ്പൊളിച്ച് നൂറു രൂപ ഈടാക്കാന്‍ വിഡ്ഢിയല്ല; പോലീസുകാരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരനെ വയര്‍ലെസ് സെറ്റ് കൊണ്ട് എറിഞ്ഞ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ പോലീസുകാരന്‍ വിശദീകരണവുമായി രംഗത്ത്. മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വിശദീകരിച്ച് മധുസൂദനന്‍ മാഷ് ദാസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.

സര്‍ക്കാര്‍ ഖജനാവിലേക്ക് പണം കണ്ടെത്താന്‍ ഒരാളുടെ തല തല്ലിപ്പൊളിച്ച് നൂറ് രൂപ പിഴയീടാക്കിയാല്‍ മാത്രം വിഡ്ഢിയല്ല താനെന്ന് മധുസൂദനന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒരു കുഞ്ഞുമായി വരുന്നവനെ ലോറിയുടെ മറവില്‍ നിന്നും ചാടിവീണ് പിടിച്ചാല്‍ കിട്ടുന്ന നൂറ് രൂപയുടെ പകുതി പോയിട്ട് ഒരു ചില്ലിക്കാശ് എനിക്കൊ ഓഫീസര്‍ക്കൊ കിട്ടാന്‍ പോകുന്നില്ല. പ്രത്യേകിച്ച് ഒരവാര്‍ഡും ലഭിക്കുകയുമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Madhusoodhanan

ഒരു ജോലി ചെയ്യുന്നെങ്കില്‍ അത് എറ്റവും ഭംഗിയായി ചെയ്യുക അല്ലെങ്കില്‍ അത് ചെയ്യാതിരിക്കുക എന്നതാണ് എനിക്കിഷ്ടം. ഇനിയും ആരോപണങ്ങളും ആക്രമണങ്ങളുമുണ്ടായേക്കാം എങ്കിലും ഞങ്ങള്‍ ജോലി ചെയ്യുക തന്നെ ചെയ്യും. അത് വെയിലും മഴയും കാറ്റും ആണെങ്കില്‍ പോലും ഒരിക്കലെങ്കിലും ഞങ്ങളുടെ കരുതലും സംരക്ഷണവും അനുഭവിച്ച ഒരാളും ഞങ്ങള്‍ക്കെതിരാവില്ല.

സത്യമെന്താണെന്ന് ഞാനിപ്പോള്‍ പറയുന്നില്ല എത്രമൂടി വെച്ചാലും ഒരിക്കലത് പുറത്ത് വരികതന്നെ ചെയ്യും. അതുവരെ പത്രങ്ങളും ചാനലുകളും മനുഷ്യാവകാശക്കാരും കംപ്ലയിന്റ് അതോറിറ്റിക്കാരും അത് ചികഞ്ഞ് കൊണ്ടിരിക്കട്ടെയെന്നും മധുസൂദനന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മധുസൂധനന്‍ നടത്തിയത്. ഞാന്‍ പത്രം നിര്‍ത്തുന്നില്ല, ചോറ് പൊതിഞ്ഞ് കൊണ്ട് പോകാന്‍ എനിക്കത് ആവശ്യമാണ്. പിന്നെ പത്രക്കാരന്‍ എന്റെ പ്രിയപ്പെട്ട കൂട്ടൂകാരനാണെന്നും മധുസൂദനന്‍ പരിഹസിക്കുന്നു. തലയ്ക്ക് അടിയേറ്റ് ബൈക്ക് യാത്രക്കാരന്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയാണ്. പോലീസുകാരനെതിരെ കേസെടുത്തിട്ടുണ്ട്. വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Police constables Madhusoodhanan Put forwad his stand on Kollam Incident through Facebook Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X