കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനി കടലിലെ മണല്‍ത്തിട്ട; പുലിവാല് പിടിച്ചത് പോലീസ്, പ്രവേശനം നിരോധിച്ചു

Google Oneindia Malayalam News

പൊന്നാനി: അഴിമുഖത്ത് കടലിലേക്ക് രൂപപ്പെട്ട മണല്‍ത്തിട്ട കാണാന്‍ സന്ദര്‍ശക പ്രവാഹം. മണല്‍ത്തിട്ടയിലേക്കുള്ള പ്രവേശനം പോലീസ് നിരോധിച്ചു. ഇതറിയാതെ ഒട്ടേറെ പേരാണ് പൊന്നാനി കടപ്പുറത്ത് എത്തുന്നത്. അത്യാഹിതം സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് പ്രവേശനം നിരോധിച്ചിരിക്കുന്നത്.

beach

എന്നാല്‍, കഴിഞ്ഞദിവസം ആളുകള്‍ കൂട്ടത്തോടെ കടപ്പുറത്തേക്ക് എത്തിയത് പോലീസിന് തലവേദനയായി. ആളുകളെ നിയന്ത്രിക്കാന്‍ പോലീസ് ഏറെ പാടുപെട്ടു. കോടതിപ്പടിയും ചന്തപ്പടിയും ബസ് സ്റ്റാന്റ് പരിസരവുമെല്ലാം ആളുകളെ കൊണ്ട് നിറഞ്ഞു. വാഹനങ്ങളും നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയായി.

വിവിധ പ്രദേശങ്ങളില്‍ നിന്നാണ് ആളുകള്‍ മണല്‍ത്തിട്ട കാണാന്‍ എത്തുന്നത്. സോഷ്യല്‍ മീഡിയ വഴി വന്‍ പ്രചാരമാണ് ഈ സംഭവത്തിന് ലഭിച്ചത്. ഇതോടെയാണ് ആളുകള്‍ ഒഴുകിയെത്തുന്നത്. തുടര്‍ന്ന് പോലീസ് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.

പ്രളയശേഷമാണ് കടലിലേക്ക് മണല്‍ത്തിട്ട രൂപപ്പെട്ട നിലയില്‍ കണ്ടത്. ഭാരതപ്പുഴയില്‍ നിന്ന് മണല്‍ ഒഴുകിയെത്തി അടിഞ്ഞുകൂടിയതാണ്. അര കിലോമീറ്ററോളം കടലിലേക്ക് മണല്‍ ഉയര്‍ന്നത് കാഴ്ചക്കാരെയും ആകര്‍ഷിച്ചു.

പക്ഷേ, മണല്‍ത്തിട്ട കാണാന്‍ വരുന്നവര്‍ കടലിലേക്ക് പോകുന്നതാണ് പോലീസിന് പുലിവാലായത്. മണല്‍ത്തിട്ടയിലൂടെ നടക്കരുതെന്ന് പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേലിയേറ്റ സമയത്ത് വെള്ളം കയറുന്നതിനാല്‍ അപകട സാധ്യത വളരെ കൂടുതലാണ്.

English summary
Police controlled Ponnani beach entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X