Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോയിസ്റ്റല്ല, ഇനി ഇന്ത്യയിലേയ്ക്കില്ല: ജൊനാഥന്‍

തൃപ്രാര്‍: സിനോജ് അനുസ്മരണ യോഗത്തില്‍ സംസാരിച്ചതിന്റെ പേരില്‍ അറസ്റ്റിലായി സ്വിസ് പൗരന്‍ ജൊനാഥന്‍ ബോണ്ട് താന്‍ ഇനി ഇന്ത്യയിലേയ്ക്ക് ഇല്ലെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കാവുന്ന മൊഴികളൊന്നും തന്നെ ജൊനാഥനില്‍ നിന്ന് ലഭിച്ചിട്ടില്ല. ഇരിങ്ങാലക്കുട സബ്ജയിലില്‍ കഴിഞ്ഞിരുന്ന ഇയാളെ വലപ്പാട് സിഐ ആര്‍ രതീഷ് കുമാര്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്യലിലാണ് താന്‍ ഇനി ഇന്ത്യയിലേയ്ക്ക് വരില്ലെന്ന് ജൊനാഥാന്‍ പറഞ്ഞത്. ജനീവ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിയായ താന്‍ പാശ്ചാത്യ രാജ്യങ്ങളിലെ കമ്യൂണിസം-മാവോയിസം എന്നിവയില്‍ പഠനം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് താന്‍ കൂട്ടുകാരിയോടൊപ്പം ജൂലൈ ഒന്നിന് ഇന്ത്യയില്‍ എത്തുകയായിരുന്നെന്ന്‌ജൊനാഥന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

Jonathan

മാവോയിസ്റ്റ് പ്രസ്ഥാനം ഇന്ത്യില്‍ നിരോദിച്ച സംഘനാണെന്ന് തനിയ്ക്ക് അറിയില്ലായിരുന്നെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. സിപിഐ, സിപിഎം എന്നിങ്ങനെ വ്യത്യസ്ത പാര്‍ട്ടികള്‍ ഉള്ളതിനെപ്പറ്റിയും തനിയ്ക്കറിയില്ലായിരുന്നെന്ന് ജൊനാഥന്‍.

ഒരു ഇംഗഌഷ് പത്രത്തില്‍ വന്ന വാര്‍ത്ത വായിച്ചാണ് സലിനോജ് അനുസ്മരണത്തില്‍ജൊനാഥന്‍ പങ്കെടുത്തതെന്ന് അദ്ദേഹത്തിന്റെ അഭിബാഷകന്‍ മതിലകം സ്വദേശി മുഹമ്മദ് സഗീറും പറഞ്ഞു. താമസസ്ഥലത്ത നിന്ന് മാവോയിസ്റ്റ് അനുകൂല ഗ്രന്ഥങ്ങള്‍ കണ്ടെടുത്തിന് സംബന്ധിച്ച് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അതെല്ലാം പഠന-ഗവേഷണത്തിന്റെ ഭാഗമായി സമാഹരിച്ചതെന്നായിരുന്നു മറുപടി. 24 കാരനായ ജൊനാഥന്‍ ഒട്ടേറെ ഓണ്‍ലൈന്‍ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+