കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണില്‍ ചോരയില്ലാത്ത മോട്ടോര്‍ വാഹനവകുപ്പ; മനോരമയുടെ വ്യാജ വാര്‍ത്തയെ പൊളിച്ചടുക്കി പോലീസ് -വീഡിയോ

  • By Ajmal
Google Oneindia Malayalam News

പൊതുജനങ്ങളോടുള്ള കേരള പോലീസിന്റെ സമീപനരീതി പലപ്പോഴും വ്യാപകവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഒരു കസ്റ്റഡി മരണക്കേസില്‍ രണ്ട് പോലീസുകാര്‍ക്ക് കോടതി വധശിക്ഷ വിധിച്ചത് ഇന്നായിരുന്നു. അടുത്തിടെ നടന്ന പ്രമാദമായ പലകേസുകളിലും പോലീസ് പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ടു.

പോലീസിനെതിരേയുള്ള വിമര്‍നങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ മധ്യമങ്ങല്‍ വഹിച്ചപങ്ക് ഏറെ വലുതായിരുന്നു. ഇത്തരത്തില്‍ ഒരു അപകടസ്ഥലത്തുനിന്ന് മോട്ടോര്‍ വാഹനവകുപ്പ് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാതെ പോവുന്നു എന്ന തരത്തിലുള്ള വാര്‍ത്ത ഇന്ന് മനോരമ ചാനലിന്റെ ഓണ്‍ലൈനില്‍ കൊടുത്തിരുന്നു. എന്നാല്‍ ഇതിനെ പൊളിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജ്.

കെഎസ്ആര്‍ടിസ് ബസ്

കെഎസ്ആര്‍ടിസ് ബസ്

കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടി നെടുംകുഴി ജംക്ഷനിലായിരുന്നു കെഎസ്ആര്‍ടിസ് ബസ് അപകടത്തില്‍പ്പെട്ടത്. സമീപത്തെ ഹോട്ടലിന് സമീപത്തുനിന്ന് അശ്രദ്ധയോടെ തിരിഞ്ഞു വന്ന ഓട്ടോയായിരുന്നു അപകടത്തിന് ഇടയാക്കിയത്.

അപകടം

അപകടം

ഓട്ടോയില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി റോഡിന്‍രെ തിട്ടയിലിടിച്ച് അടുത്തുള്ള കുഴിയിലേക്ക് മാറിയുകയായിരുന്നു. കുമളിയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

അപകടനം നടന്നയുടനെ നാട്ടുകാരും അതുവഴി വന്ന വാഹനങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടതം സമൂഹ്യമാധ്യമങ്ങലില്‍ വൈറലായിരുന്നു. ഈ സിസിടിവി ദൃശ്യങ്ങിളില്‍ അപകടനം നടന്ന ഉടനെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഒരു വണ്ടി നിര്‍ത്താതെ പോകുന്നതും കാണാം.

വാര്‍ത്ത

വാര്‍ത്ത

ഇതിനെ അടിസ്ഥാനമാക്കി മനോരമ ചാനല്‍ ഇന്ന് വാര്‍ത്ത കൊടുത്തിരുന്നു. യാത്രക്കാര്‍ ചോര വാര്‍ന്ന് റോഡില്‍, കണ്ണില്‍ ചോരയില്ലാതെ മോട്ടോര്‍ വാഹനവകുപ്പ് എന്ന തലക്കെട്ടോടെയയാരുന്നു മനോരമാ വാര്‍ത്ത. അപകടം നടന്നപ്പോള്‍ എതിര്‍ ദിശയില്‍ മോട്ടാര്‍ വാഹനവകുപ്പിന്റെ വാഹനം വരുന്നത് സിസിടിവിയിലുണ്ട്.

നിര്‍ത്താതെ പോയി

നിര്‍ത്താതെ പോയി

രക്ഷാപ്രവര്‍ത്തിന് ഓടിയെത്തുന്ന ആളുകളില്‍ ഇടിക്കാതിരിക്കാന്‍ നോക്കിയ വാഹനം അപകടം കണ്ടിട്ടും നിര്‍ത്താതെ മുന്നോട്ട് പോയി. മോട്ടാര്‍ വാഹനവകുപ്പിന്റെ വാഹനത്തിന്റെ മുമ്പിലുണ്ടായിരുന്നവര്‍ വരെ വാഹനം നിര്‍ത്തി പരുക്കേറ്റവരെ രക്ഷിക്കാന്‍ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം എന്നും മനോരമയുടെ വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

വാഹനം കണ്ടെത്താന്‍

വാഹനം കണ്ടെത്താന്‍

ഒരുപടികൂടി കടന്ന് നിര്‍ത്താതെ പോയ മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനം കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ വാര്‍ത്തയെ പൊളിച്ചടുക്കികൊണ്ട് കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജ് രംഗത്ത് വന്നിരിക്കുകയാണ്.

സമീപത്ത് തന്നെ

സമീപത്ത് തന്നെ

അപകടം നടന്ന സ്ഥലത്ത് നിര്‍ത്താതിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനം സമീപത്ത് തന്നെ നിര്‍ത്തുന്നു മറ്റൊരു സിസിടിവി ദൃശ്യമാണ് ഫെയ്‌സ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ വാഹനം നിര്‍ത്തുന്നത് ഉണ്ടായിരുന്നില്ല. ഇത് അടിസ്ഥാനമാക്കി വാര്‍ത്തചെയ്തപ്പോഴാണ് മനോരമക്ക് അമളിപറ്റിയത്.

ദൃശ്യങ്ങളില്‍

ദൃശ്യങ്ങളില്‍

സമീപത്ത് നിര്‍ത്തിയ വാഹനത്തില്‍ നിന്ന് ജീവനക്കാര്‍ ഇറങ്ങി അപകടസ്ഥലത്തേക്ക് എത്തുന്നതും കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജിലെ ദൃശ്യങ്ങളില്‍ കാണാം. അപ്പോഴും നിര്‍ത്താതെ പോയ മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനം കണ്ടെത്താന്‍ ഏത് പോലീസാണ് ശ്രമം ആരംഭിച്ചുവെന്നാണ് മനോരമ പറയുന്നത് എന്ന ചോദ്യമാണ് ബാക്കിയാവുന്നത്.

ദൃശ്യങ്ങള്‍

കേരള പോലീസ് പുറത്തുവിട്ട ദൃശ്യം

വീഡിയോ

അപകട ദൃശ്യം

English summary
Police cracks the reality of Manorama news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X