തൃശൂര്‍ പൂരം കലക്കിയത് പൊലീസ്, ക്ഷേത്ര പരിസരത്ത് ബൂട്ട് ധരിച്ച് കയറി; തിരുവമ്പാടി ദേവസ്വം
തൃശൂര്‍: തൃശൂര്‍ പൂരം വിവാദത്തില്‍ പൊലീസിനെ കുറ്റപ്പെടുത്തി തിരുവമ്പാടി ദേവസ്വം ബോര്‍ഡ്. പൂരം കലക്കിയത് പൊലീസാണ് എന്ന് തിരുവമ്പാടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ കുറ്റപ്പെടുത്തല്‍. പൊലീസിന്റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞാണ് തിരുവമ്പാടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.
പൂരം നടക്കുന്ന സമയത്ത് പൊലീസ് സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും ബ്ലോക്ക് ചെയ്തു എന്നും ഇത് പൊതുജനങ്ങള്‍ക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചു എന്നുമാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. പൂരം നടത്തിപ്പില്‍ അകാരണമായി പൊലീസ് ഇടപെട്ടു. അപക്വമായാണ് പൊലീസ് സേന പെരുമാറിയത് എന്നും സത്യവാങ്മൂലത്തില്‍ ആരോപണം ഉണ്ട്.

ക്ഷേത്ര പരിസരത്ത് പൊലീസ് ബൂട്ട് ധരിച്ച് കയറിയെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു. പൊലീസിന്റെ ഇടപെടല്‍ മൂലം മഠത്തില്‍വരവ് പേരിന് മാത്രമായി ചുരുക്കേണ്ടി വന്നു. നിഷ്കളങ്കരായ പൂരപ്രേമികളെ തടയുന്നതിനായി പൊലീസ് ബലപ്രയോഗം നടത്തി എന്നും മതിയായ കാരണങ്ങളില്ലാതെയാണ് പൂരം നടത്തിപ്പില്‍ പൊലീസ് ഇടപെട്ടത് എന്നും തിരുവമ്പാടി ദേവസ്വം ബോര്‍ഡ് ആരോപിച്ചു.
നേരത്തെ, പൂരം അലങ്കോലമാക്കിയതില്‍ തിരുവമ്പാടി ദേവസ്വത്തെയും ബിജെപിയെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കി കൊച്ചിന് ദേവസ്വം ബോര്‍ഡും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. തൃശൂര്‍ പൂരം ക്ഷേത്രങ്ങളുടെയോ സാമുദായിക വിഭാഗങ്ങളുടെയോ മാത്രം ആഘോഷമല്ലെന്നും കൊച്ചിന് ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൂരം അലങ്കോലമാക്കാനുള്ള പ്രവൃത്തികള്‍ വരുംവര്‍ഷങ്ങളിലും ഉണ്ടാകാമെന്നും കൊച്ചിന് ദേവസ്വം ബോര്‍ഡ് പറയുന്നുണ്ട്.
'അതിനാല്‍ പൂരത്തിന്റെ നടത്തിപ്പിനായി ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര കമ്മിറ്റിക്ക് രൂപം നല്‍കണം. പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം പരാതികള്‍ എല്ലാ വര്‍ഷവും ഉണ്ടാകാറുണ്ട്. ഇത് രമ്യമായി പരിഹരിച്ച് പൂരം തടസമില്ലാതെ നടത്തണം. ഇത്തരം നിയന്ത്രണങ്ങളുടെ പേരില്‍ പൂരം പ്രതിസന്ധിയിലായി എന്ന പ്രചാരണം നടത്തരുത്,' കൊച്ചിന് ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
തിരുവമ്പാടി ദേവസ്വം തങ്ങള്‍ പറയുന്നവരെ മുഴുവന്‍ പൂരപ്പറമ്പില്‍ കയറ്റണം എന്ന നിലപാടാണ് സ്വീകരിച്ചത് എന്നും തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ ആനകളെ നല്കാത്തതിനാല് ഘടകപൂരങ്ങളുടെ ശോഭ കുറഞ്ഞു എന്നും കൊച്ചിന് ദേവസ്വം ബോര്‍ഡ് കുറ്റപ്പെടുത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി ഇടപെട്ട് പൂരം കലക്കിയെന്നാരോപിച്ച് ബിജെപി. നേതാവ് ബി. ഗോപാലകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications