കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളവോട്ടുകാരേ സൂക്ഷിച്ചോ.... പിടി വീഴുന്നത് ഇങ്ങനെ...

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണ കള്ളവോട്ടു ചെയ്യാനെത്തുന്നവര്‍ സൂക്ഷിക്കുക നിങ്ങള്‍ക്കു പിടി വീണേക്കാം. സ്ഥലത്തില്ലാത്തവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ട് കള്ളവോട്ട് ചെയ്താല്‍, വോട്ട് ചെയ്തവര്‍ മാത്രമല്ല, കാര്‍ഡ് ഉടമയ്ക്കും പിടിവീഴും.

മരിച്ചു പോയവരുടേയും ഗള്‍ഫിലുള്ളവരുടേയും പേരിലാണ് കള്ളവോട്ടുകളില്‍ അധികവും നടക്കുന്നത്. എന്നാല്‍ ഇത്തവണ കള്ളവോട്ട് ചെയ്ത് പിടികൂടിയാല്‍ ഗള്‍ഫിലുള്ളവര്‍ കുടുങ്ങും.

voting machine

കള്ളവോട്ട് ചെയ്തതിന്റെ ഗൂഢാലോചനയില്‍ പങ്കാളി എന്ന നിലയില്‍ ക്രിമിനല്‍ കേസാകും എടുക്കുക. ഇത് അവരുടെ വിദേശ ജോലിയെ ബാധിക്കും. അതുകൊണ്ടു തന്നെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നത് സൂക്ഷിച്ചുവേണമെന്നാണ് പൊലീസിൻ്റെ മുന്നറിയിപ്പ്.

പോളിങ് ഓഫീസര്‍ക്കുമുണ്ട് നിയന്ത്രണം, തിരഞ്ഞെടുപ്പ് ദിവസം രാഷ്ട്രീയക്കാര്‍ നല്‍കുന്ന ഭക്ഷണം കഴിക്കരുത്. അത് നിഷ്പക്ഷമായ തിരഞ്ഞെടുപ്പിന് തടസ്സമാകും. തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഉത്തരവ് തെറ്റിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല നടപടി ഉണ്ടാകും. നിഷ്പക്ഷവും സമാധാനപരവുമായ തിരഞ്ഞെടുപ്പിന് ഇത്തരം നടപടികള്‍ ആവശ്യമാണെന്നാണ് പോലീസ് ഭാഷ്യം.

English summary
Police declare action against fake votes in Local Body Elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X