അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്ന യുവാക്കളെ ആശുപത്രിയിലെത്തിക്കാതെ പോലീസ്; പ്രതിഷേധം
കട്ടപ്പന: അപകടത്തിൽ പരുക്കേറ്റ് വഴിയിൽ കിടന്ന യുവാക്കളെ ആശുപത്രിയിലെത്തിക്കാതെ യുവാക്കൾ. യ കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു (21), നത്തുകല്ല് എരുമച്ചാടത്ത് അഖിൽ ആന്റണി (23) എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇവരുടെ ബൈക്ക് പിക്കപ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
ശനിയാഴ്ചയായിരുന്നു സംഭവം. പള്ളിക്കവലയ്ക്ക് സമീപത്തെ കടയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം ബൈക്കിൽ ടൗണിലേയ്ക്ക് വരുകയായിരുന്നു യുവാക്കൾ.
ഇതിനിടയിൽ ദിശ തെറ്റിയെത്തിയ പിക്കപ്പ് വാൻ ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി യുവാക്കളെ ആശുപത്രിയിലെത്തിക്കാൻ വാഹനം നോക്കുന്നതിനിടയിലാണ് ഇവിടേ്ക്ക് ോലീസ് ജീപ്പെത്തിയത്.

ഇതോടെ പരുക്കേറ്റ യുവാക്കളിൽ ഒരാളെ ജീപ്പിലേക്ക് കയറ്റാനായി നാട്ടുകാർ ജീപ്പിനടുത്തേക്കു എത്തിയെങ്കിലും അതിൽ കയറ്റാൻ ഉദ്യോഗസ്ഥർ തയാറായില്ല.ജീപ്പിൽ കയറ്റാൻ സാധിക്കില്ലെന്നും ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് പോവാനുമായിരുന്നു പോലീസുകാരുടെ നിർദ്ദേശം. തുടർന്ന് പോലീസുകാർ അവിടെ നിന്ന് പോകുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെ പോലീസുകാർക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
പ്രതിയെ പീരുമേട് സബ് ജയിലിലാക്കിയശേഷം മടങ്ങി വരികയായിരുന്നു പൊലീസ് സംഘം. സംഭവത്തിൽ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ അറിയിച്ചു.












Click it and Unblock the Notifications