Get Updates
Get notified of breaking news, exclusive insights, and must-see stories!

കോക്കാച്ചിയുടെ ലാപ് ടോപ്പില്‍ ന്യൂജനറേഷന്‍ നടിയുടെ അശ്ലീലദൃശ്യങ്ങള്‍...?

കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ കോക്കാച്ചി എന്ന മിഥുന്‍ സി വിലാസിന്റെ ലാപ് ടോപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ലാപ് ടോപ്പ് പരിശോധിച്ച പോലീസ് ഇത് കസ്റ്റഡിയില്‍ എടുത്തിട്ടില്ലത്രെ.

കോക്കാച്ചിയോട് അടുത്ത ബന്ധമുണ്ടെന്ന് കരുതുന്ന ന്യൂജനറേഷന്‍ നടിയുടെ അശ്ലീല ദൃശ്യങ്ങള്‍ ലാപ് ടോപ്പില്‍ ഉണ്ടായിരുന്നത്രെ. ഇതോടൊപ്പം ഒരു സംവിധായകന്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മിഥുന്റെ ഫ്‌ലാറ്റിലും വീട്ടിലും നടത്തിയ പരിശോധനയിലാണ് ലാപ് ടോപ്പ് കണ്ടെത്തിയത്. എന്നാല്‍ എന്തുകൊണ്ടാണ് ഇത് കസ്റ്റഡിയില്‍ എടുക്കാതിരുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

നടിമാരുടെ കഥകള്‍

നടിമാരുടെ കഥകള്‍

സാധാരണ വിവാദങ്ങള്‍ പോലെ തന്നെ ലഹരിപ്പാര്‍ട്ടിയുടെ കാര്യത്തിലും സിനിമ നടിമാരെ ചുറ്റിപ്പറ്റിയുടെ കഥകള്‍ തന്നെയാണ് പ്രചരിയ്ക്കുന്നത്.

അശ്ലീല ദൃശ്യം

അശ്ലീല ദൃശ്യം

കോക്കാച്ചിയുടെ ലാപ് ടോപ്പില്‍ പ്രമുഖ ന്യൂജനറേഷന്‍ സിനിമ നടിയുടെ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവും ഇല്ല.

ഏതാണ് ആ നടി

ഏതാണ് ആ നടി

മിഥുനുമായി അടുത്ത ബന്ധമുണ്ടെന്ന് തുടക്കം മുതലേ പറഞ്ഞു കേള്‍ക്കുന്ന നടിമാരില്‍ ഒരാളാണ് ഇതെന്നാണ് കഥകള്‍ പ്രചരിയ്ക്കുന്നത്.

സംവിധായകന്റെ വീഡിയോ

സംവിധായകന്റെ വീഡിയോ

പ്രമുഖ സംവിധായകന്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നതിന്റെ വീഡിയോയും ലാപ് ടോപ്പില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്ന് സിഗറ്റ് വലിയ്ക്കുന്ന ദൃശ്യങ്ങളാണിതെന്നും പറഞ്ഞ് കോള്‍ക്കുന്നു.

 ആരോപണ വിധേയന്‍

ആരോപണ വിധേയന്‍

കൊച്ചി കൊക്കെയ്ന്‍ കേസിലും ഇദ്ദേഹം ആരോപണ വിധേയനായിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഇത് ആരെന്ന കാര്യം തുറന്ന് പറയാന്‍ പോലീസ് ഇപ്പോഴും തയ്യാറായിട്ടില്ല.

നാലും മൂന്നും ഏഴ്

നാലും മൂന്നും ഏഴ്

നാല് സംവിധായകരും, മൂന്ന് നടിമാരും- ഇവര്‍ക്ക് കോക്കാച്ചിയുടെ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്.

ഒരാള്‍കൂടി പിടിയില്‍

ഒരാള്‍കൂടി പിടിയില്‍

ലഹരിപ്പാര്‍ട്ടി കേസില്‍ ഓള്‍ കൂടി പിടിയിലായിട്ടുണ്ട്. മാഹിര്‍ ജലീലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഡിജെ ആണ്.

പോലീസ് ചോര്‍ത്തുന്നു?

പോലീസ് ചോര്‍ത്തുന്നു?

ഔദ്യോഗികമായി പറയാത്ത കാര്യങ്ങള്‍ പോലീസിലെ തന്നെ ഒരു വിഭാഗമാണ് പുറത്ത് വിടുന്നത് എന്നാണ് വിവരം. പോലീസിലെ വടംവലികളാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+