പ്രോസിക്യൂഷന്റെ ഒത്തുകളി!!! ഫാദര്‍ റോബിനെ പോലീസിന് കിട്ടിയില്ല...
പ്രോസിക്യൂഷന്‍ അഭിഭാഷകന്‍, റോബിന്‍ വടക്കുംഞ്ചേരിയുമായി ബന്ധമുള്ള ആളാണെന്ന് ആരോപണം നിലനില്‍ക്കെയാണ് കോടതിയില്‍ ഇത്തരം നാടകീയ സംഭവങ്ങള്‍ നടന്നത്.
കല്‍പ്പറ്റ: കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംഞ്ചേരി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. വൈദികനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയ്ക്ക് ഒപ്പം കോടതിയില്‍ ഹാജരാക്കേണ്ട സത്യവാങ്മൂലം പ്രോസിക്യൂന്‍ നല്‍കാത്തതിനാലാണ് ഇത്. റോബിന്‍ വടക്കുംഞ്ചേരിയുടെ കസ്റ്റഡി അപേക്ഷ നാളത്തേക്ക് മാറ്റി.

സത്യവാങ്മൂലം അപേക്ഷയ്ക്ക് ഒപ്പം ഇല്ലെന്ന് പ്രതിഭാഗം അഭിഭാഷകനാണ് ചൂണ്ടിക്കാട്ടിയത്. അപ്പോള്‍ പ്രോസിക്യൂഷന്‍ ധൃതി പിടിച്ച് അപേക്ഷ തയ്യാറാക്കി നല്‍കുകയായിരുന്നു. പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ റോബിന്‍ വടക്കുംഞ്ചേരിയുമായി ബന്ധമുള്ള ആളാണെന്ന് ആരോപണം നിലനില്‍ക്കെയാണ് കോടതിയില്‍ ഇത്തരം നാടകീയ സംഭവങ്ങള്‍ നടന്നത്.

കേസിലെ മറ്റ് പ്രതികളായ ക്രിസ്തുരാജ് ആശുപത്രി അഡിമിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, ഡോ. ടെസ്സി ജോസ്, ഡോ. ഹൈദരലി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി 14ലേക്ക് മാറ്റി.












Click it and Unblock the Notifications