• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ശ്രീറാം താമസിച്ച മുറി പരിശോധിച്ചില്ല, മദ്യപാനത്തെ കുറിച്ചും അന്വേഷണമില്ല, കേസിൽ നിരവധി ദുരൂഹതകൾ!

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ബഷീർ വാഹനാപകടത്തിൽ രിച്ച് സംഭവത്തിൽ ദുരൂഹതകളേറുന്നു. പ്രതി ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചചിരുന്നുവെന്ന് അപകട സയത്ത് കൂടെ ഉണ്ടായിരുന്ന യുവതി വഫ മൊഴി നൽകിയിരുന്നു. എന്നാൽ രാത്രിയിലെ മദ്യപാന പാർട്ടിയെ കുറിച്ച് അന്വേഷിക്കാൻ ഇതുവരെ പോലീസ് തയ്യാറായിട്ടില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. കവടിയാർ സിവിൽ സർവ്വീസസ് ഓഫീസേർസ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിലായിരുന്നു അപകടം ഉണ്ടാകുന്നതിന് മൂന്ന് ദിവസം മുന്നേ അദ്ദേഹം താമസിച്ചിരുന്നത്.

ശ്രീറാമിനെതിരായ കേസിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം, മാധ്യമ സമ്മർദ്ദം, ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും, ഡിജിപി നിയോഗിച്ച സംഘം കേസന്വേഷിക്കും!

എന്നാൽ അവിടെ ശ്രീറാം താമസിച്ച മുറി പരിശോധിക്കാനോ മദ്യകുപ്പികളും മറ്റും ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനോ ഇതുവരെ തയ്യാറായിട്ടില്ല. സിവിൽ സർവീസസ് ഓഫീസേർസ്ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രാത്രി 12 മണിക്ക് ശ്രീറാം വെങ്കിട്ടരാമൻ ഇറങ്ങുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുമുണ്ട്. എന്നാൽ ഇതിന് കുറിച്ച് അന്വേഷിക്കാ്ൻ പോലീസ് ഇതുവരെ തയ്യാറായില്ലെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ന

ശ്രീറാം താമസിച്ചിരുന്ന മുറിയിൽ എപ്പോൾ എത്തി, അതിന് മുമ്പ് എവിടെയൊക്കെ പോയി, മദ്യസൽക്കാര പാർട്ടിയിൽ പങ്കെടുത്തോ തുടങ്ങിയ കാര്യങ്ങളൊന്നും ഇതുവരെ പോലീസ് അന്വേച്ചിട്ടില്ലെന്നാണ് ആരോപണം. അതേസമയം ശ്രീറാം വെങ്കിട്ടരാമൻ താമസിച്ചിരുന്ന മുറി പൂട്ടി സീൽവെച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

അന്നേ ദിവസം എവിടെയൊക്കെ പോയി?

അന്നേ ദിവസം എവിടെയൊക്കെ പോയി?

അപകടം നടന്ന ദിവസം താമസിക്കാനുള്ള വീട് അന്വേഷിച്ച് ഐഎഎസ് ഉദ്യോഗസ്ഥർ താമസിക്കുന്ന മില്ലേനിയം അപാർട്ട്മെന്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശ്രീറാം വെങ്കിട്ടരാമൻ ചെയ്യിരുന്നെന്ന് സൂചനകളുണ്ട്. അതിന് ശേഷമാണ് അദ്ദേഹം താമസിക്കുന്ന മുറിയിലേക്ക് പോയത്. അതിന് ശേഷമാണ് പുറത്ത് പോയത്. മൊബൈൽ നമ്പർ ഉപയോഗിച്ച് ടവർ ലൊക്കേറ്റ് ചെയ്താൽ ശ്രീറാം എവിടെയൊക്കെ അന്ന് പോയിരുന്നുവെന്ന് വ്യക്തമാകും. എന്നാൽ പോലീസ് ഇതിനൊന്നും നിന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളും സൂചനകളും.

മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തില്ല

മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തില്ല

രാത്രി വഫ ഗുഡ്നൈറ്റ് മെസേജ് അയച്ചപ്പോഴാണ് തിരികെ വിളിച്ച് കടവടിയാർ എത്താൻ വഫയോട് ശ്രീറാം ആവശ്യപ്പെട്ടത്. വഫ കൊടുത്ത മൊഴി ഇത്തരത്തിലാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിന്റെ ആധികാരികത പരിശോധിക്കാൻ മ ബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് സിഡാക്കിലോ സൈബർ സെല്ലിലോ പരിശോദിക്കണം. എന്നാൽ പോലീസ് ഇതുവരെ ചെയ്തില്ലെന്നും, മൊബൈൽഫോൺ കസ്റ്റഡിയിലെടുത്തില്ലെന്നുമാണ് ആരോപണം ഉയരുന്നത്.

കവടിയാറിലെ കെട്ടിടം

കവടിയാറിലെ കെട്ടിടം

കവടിയാറിലെ സർക്കാർ കെട്ടിടത്തിൽ വെച്ചാണ് മദ്യസൽക്കാരം നടന്നതെന്നാണ് സൂചന. അങ്ങിനെയെങ്കിൽ കൂടെ വേറെയും ഐഎഎസ് ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടുണ്ടാകാം എന്നും ആരോപണം ഉയരുന്നുണ്ട്. സർക്കാർ ലക്ഷങ്ങളൽ മുടക്കി നവീകരിച്ച കവടിയാറിലെ കെട്ടിടം സർക്കാർ ആവശ്യത്തിന് വിട്ടുകൊടുക്കണമെന്ന് പലവട്ടം ആവശ്യപെട്ടിരുന്നു. എന്നാൽ ഐഎഎസ് സംഘം കെട്ടിടം കൈയ്യടിക്കി വെച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. ഇപി ജയരാജൻ മന്ത്രിയായിരുന്ന സമയത്ത് ഈ കെട്ടിടമായിരുന്നു ഔദ്യോഗിക വസതിയായി ഏറ്റെടുക്കാൻ തീരമാനിച്ചത്. എന്നാൽ കെട്ടിടം വിട്ടുകൊടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. ഒരു ഇപി ജയരാജന് താമസിക്കാൻ വാടകയ്ക്ക് വീടെടുക്കേണ്ട ഗതിയായിരുന്നു.

മെഡിക്കൽ കോളേജിലും സുഖവാസം?

മെഡിക്കൽ കോളേജിലും സുഖവാസം?

അതേസമയം ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മാധ്യമങ്ങൾ പറയുന്നതിനനുസരിച്ചാണ് പോലീസ് കേസെടുത്തതെന്നുമാണ് ശ്രീറാമിന്റെ വാദം. അതേസയമം സ്വകാര്യ ആശുപത്രിയിൽ സഖവാസത്തിലെന്ന ആരോപണത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിന്റെ അടുത്ത ദിവസം തന്നെ, പ്രതികളുടെ സെല്ലിൽ കിടത്താതെ ട്രോമ കെയറിലേക്ക് മാറ്റുകയാണ് ചെയ്തത്. ഇപ്പോഴും സുഖവാസത്തിനുള്ള സൗകര്യങ്ങൾ പോലീസ് ചെയ്തുകൊടുക്കുന്നുണ്ടെന്നാണ് ആരോപണം.

സസ്പെൻഷൻ

സസ്പെൻഷൻ

കേസിൽ റിമാൻഡിലായി മെ‌ഡിക്കൽ കോളേജ് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ഐസിയുവിൽ കഴിയുന്ന സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്ന് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ആൾ ഇന്ത്യ സർവീസസ് (ഡിസിപ്ലിൻ ആന്റ് അപ്പീൽ) റൂൾസ് 3(3) ചട്ടപ്രകാരമാണ് സസ്‌പെൻഷൻ. റൂൾസ് 1969 ലെ റൂൾ 4 അനുസരിച്ച് ശ്രീറാം അലവൻസുകൾക്ക് അർഹനായിരിക്കും.

അന്വേഷണത്തിന് പ്രത്യേക സംഘം

അന്വേഷണത്തിന് പ്രത്യേക സംഘം

അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിലും പ്രതിയായ ശ്രീറാമിന്റെ രക്തസാമ്പിൾ ശേഖരിക്കാൻ വൈകിയതിലും, മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത പ്രതി സ്വകാര്യാശുപത്രിയിൽ പോയതിലും വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മ്യൂസിയം ക്രൈം എസ്ഐ ജയപ്രകാശിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കേസന്വേഷണത്തിലും തെളിവ് ശേഖരണത്തിലും മ്യൂസിയം പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്ന്, തുടരന്വേഷണത്തിന് ക്രമസമാധാന ചുമതലയുള്ള അഡി. ഡിജിപി ഷേഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ 6 ഉദ്യോഗസ്ഥരുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

English summary
Police disregard in Sriram Venkataraman case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more