പോലീസുകാരനെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച് അവശനാക്കി; തെറിവിളിയും പീഡനവും... പോലീസുകാരൻ ആശുപത്രിയിൽ
തിരുവനന്തപുരം: പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച് അവശനാക്കി. സായുധസേന എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ ആണ് പോലീസുകാരനെ മര്‍ദ്ദിച്ചത്.
കനകക്കുന്നില്‍ നിന്ന് തിരിച്ച് വരും വഴിയാണ് മര്‍ദ്ദനം. സ്ഥിരമായി ഇവര്‍ പോലീസുകാരോട് മോശമായി പെരുമാറാറുണ്ട് എന്നാണ് ആക്ഷേപം. മോശമായി പെരുമാറുകയാണെങ്കില്‍ വാഹനം ഓടിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ആയിരുന്നു പോലീസുകാരനെ മര്‍ദ്ദിച്ചത്.

സായുധസേനയിലെ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്. ഇദ്ദേഹത്തെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിരിക്കുകയാണ്.
എഡിജിപി സുദേഷ് കുമാറിനെതിരെ വേറേയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മകള്‍ക്ക് ഫിസിക്കല്‍ ട്രെയിനിങ് നല്‍കുന്നതിനായി ഒരു വനിത പോലീസുകാരിയെ വീട്ടില്‍ നിര്‍ത്തിയിട്ടുണ്ട് എന്നാണ് ആക്ഷേപം. എഡിജിപിയുടെ വീട്ടില്‍ ജോലിക്ക് പോകുന്ന ക്യാമ്പ് ഫോളോവര്‍മാരോടെല്ലാം തന്നെ എഡിജിപിയുടെ മകള്‍ മോശമാ.ി പെരുമാറാറുണ്ട് എന്നും പരാതിയുണ്ട്.












Click it and Unblock the Notifications