കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരില്‍ എത്തുന്ന ഏമാന്‍മാര്‍ക്ക് മുണ്ടുടുപ്പിച്ച് കൊടുക്കാനും പോലീസ്! ഓരോ കീഴ്വഴക്കങ്ങളാകുമ്പോ

  • By Desk
Google Oneindia Malayalam News

പോലീസിലെ ദാസ്യപണിയെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമായ രഹസ്യമായിരുന്നെങ്കിലും പോലീസ് ഡ്രൈവര്‍ ഗവാസ്കറിന് മര്‍ദ്ദനം ഏറ്റതോടെയാണ് ദാസ്യപണിയുടെ വൃത്തിക്കെട്ട കഥകള്‍ പുറം ലോകം അറിഞ്ഞത്. പിന്നാലെ എത്തി നിരവധി കഥകള്‍.

ഏമാന്‍മാരുടെ വീട്ടിലെ പട്ടിയെ പരിചരിക്കുന്നത് മുതല്‍ ഏമാന്‍മാരുടെ ഭാര്യമാരുടെ പ്രസവം നോക്കലും അവര്‍ക്കുള്ള വസ്ത്രം തയ്പ്പിച്ച് കൊണ്ടെത്തിക്കലും വരെയായി കഥകള്‍ നീണ്ടു. ഇതിനിടെ ഗരുവായൂര്‍ ക്ഷേത്ര നടയില്‍ എത്തുന്ന ഏമാന്‍മാര്‍ക്ക് മുണ്ടുടുപ്പിച്ച് കൊടുക്കേണ്ടത് വരെ പോലീസുകാരണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഉത്തരേന്ത്യക്കാര്‍ക്ക്

ഉത്തരേന്ത്യക്കാര്‍ക്ക്

ഉത്തരേന്ത്യക്കാരായ പോലീസുകാര്‍ക്ക് നമ്മുടെ നാട്ടിലേത് പോലെ മുണ്ട് ഉടുക്കാന്‍ അറിയില്ലല്ലോ. എന്തായാലും അതോര്‍ത്ത് ഒരു ഏമാന്‍മാരും ഇതുവരെ വിഷമിക്കേണ്ടി വന്നിട്ടില്ലത്രേ. കാരണം ക്ഷേത്രത്തില്‍ ഇക്കൂട്ടര്‍ എത്തിയാല്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന പോലീസുകാര്‍ കേരളീയ രീതിയില്‍ മുണ്ടുടുപ്പിച്ച് കൊടുക്കും. ഇനി മുണ്ട് ഇല്ലേങ്കില്‍ അത് വാങ്ങികൊണ്ട് വന്ന് ഉടുപ്പിച്ച് കൊടുക്കാനും ആളുണ്ടാവും.

സ്വന്തക്കാരേയും

സ്വന്തക്കാരേയും

മുണ്ടുടുപ്പിച്ചാല്‍ തീരില്ല പണി ഏമാനേയും ഒപ്പമെത്തിയ കുടുംബത്തേയും ഒരു അല്ലലും ഇല്ലാതെ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തെത്തിക്കണം. ജില്ലാ തലത്തിലുള്ള ഏമാന്‍മാര്‍ക്ക് മുതല്‍ ഈ സേവനങ്ങള്‍ ലഭിക്കുമത്രേ. കുറഞ്ഞത് അഞ്ച് പേരെങ്കിലും ഇവരെ സേവിക്കാനായി ഉണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്.

പ്രസാദകിറ്റ്

പ്രസാദകിറ്റ്

ദര്‍ശനം കഴിഞ്ഞാല്‍ പ്രസാദകിറ്റിനായി ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ഓടിക്കോളും. വരി നിന്ന് എല്ലാം ശേഖരിച്ച് ക്ഷേത്രത്തില്‍ തേങ്ങ വരെ ഉടച്ച് എല്ലാം മംഗളമാക്കി വണ്ടി കയറ്റി അയക്കും വരെ പോലീസുകാരുടെ ചങ്കിടിപ്പ് തീരില്ല. ഇനി വരാനിരിക്കുന്നത് ഗുരുവായൂര്‍ ഇല്ലം നിറയാണ്. അങ്ങനെയെങ്കില്‍ കതിരേറ്റി പോലീസുകാര്‍ പോകുന്ന കാഴ്ച വരെ സ്ഥിരമാണെന്നാണ് റിപ്പോര്‍ട്ട്.

ആനയെ മാത്രമല്ല തോട്ടിയും

ആനയെ മാത്രമല്ല തോട്ടിയും

ആനയെ മാത്രമല്ല തോട്ടിയേയും പേടിക്കണം എന്ന അവസ്ഥയാണ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക്. അടുത്തിടെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞുവിട്ട ഉന്നതനെ നാലമ്പലത്തിലേക്ക് കയറ്റി വിടാതിരുന്ന ക്ഷേത്രത്തിലെ പോലീസുകാരനെ പാവറട്ടി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നത്രേ.

English summary
police duty in guruvayur temple more details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X