പോലീസ് ഇ-പാസിന് ഇനി മുതല്‍ പോല്‍-ആപ്പ് വഴിയും അപേക്ഷിക്കാം; അറിയേണ്ട കാര്യങ്ങള്‍
ചിരുവനന്തപുരം: അവശ്യഘട്ടങ്ങളില്‍ യാത്രചെയ്യാനുളള ഇ-പാസിന് ഇനി മുതല്‍ കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പ് മുഖേനയും അപേക്ഷിക്കാം. ആപ് സ്റ്റോറില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഹോം സ്‌ക്രീനിലെ സേവനങ്ങളില്‍ നിന്ന് പോല്‍-പാസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. പാസ് അനുവദിച്ചാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ ലിങ്ക് ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്യുആര്‍ കോഡോടു കൂടിയ പാസ് കിട്ടും.

കൂലിപ്പണിക്കാര്‍, ദിവസവേതനക്കാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങി തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഒരാഴ്ച വരെ സാധുതയുളള പാസിനായി അപേക്ഷിക്കാം. ഒരിക്കല്‍ നല്‍കിയ പാസിന്റെ കാലാവധി കഴിഞ്ഞാല്‍ മാത്രമേ മറ്റൊരു പാസ് ലഭിക്കൂ. പാസിന്റെ അനുമതി, നിരസിക്കല്‍ എന്നിവയെപ്പറ്റി എസ്.എം.എസിലൂടെയും സ്‌ക്രീനിലെ ചെക് സ്റ്റാറ്റസ് ബട്ടണിലൂടെയും അറിയാം. അവശ്യസേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും.
ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം: രക്ഷാ പ്രവര്‍ത്തനം പുരോഗിമിക്കുന്നു-ചിത്രങ്ങള്‍ കാണാം
അതേസമയം, അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനായി ഓണ്‍ലൈന്‍ പാസ്് സംവിധാനം പ്രവര്‍ത്തനക്ഷമമായി 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകര്‍ക്ക് പാസ് നല്‍കുന്നത് ലോക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. അതിനാല്‍ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നല്‍കാവൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
രേഖ വേദവ്യാസയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications