നടിയെ ആക്രമിച്ച പള്‍സര്‍ സുനി തലനാരിഴയ്ക്ക് പോലീസില്‍ നിന്ന് രക്ഷപ്പെട്ടു..! വട്ടം കറങ്ങി പോലീസ്..!
കേസിലെ മുഖ്യപ്രതിയെ പിടികൂടാനാവാതെ പൊലീസ്
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം നടന്നിട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതി പള്‍സര്‍ സുനിയെ പിടികൂടാനാവാതെ കേരളാ പൊലീസ്. ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ നിന്നും ഇയാള്‍ തലനാരിഴയ്ക്കാണ് പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടത്.
Read Also: നടിയെ ആക്രമിച്ചതിന് പിന്നിലെ സിനിമാക്കാരെ തപ്പി പൊലീസ്..!! പള്‍സര്‍ ചെറുമീന്‍..?
Read Also: പൾസർ സുനി മറ്റൊരു നടിയേയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു..!!ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!
പോലീസ് എത്തുന്നതിന് തൊട്ടുമുന്‍പ് ഇയാള്‍ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു എന്നാണ് വിവരം.

പള്‍സര്‍ സുനി നടിയെ കടത്തിയ കേസിലെ മുഖ്യപ്രതിയാണ്. ഇയാള്‍ ആലപ്പുഴയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘമിവിടെ എത്തിയത്. എന്നാല്‍ സംഘം എത്തുന്നതിന് കുറച്ച് മുന്‍പേ ഇയാള്‍ കടന്നു കളഞ്ഞിരുന്നു.

സുഹൃത്തുക്കളില്‍ നിന്നും പണം സംഘടിപ്പിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ആലപ്പുഴയില്‍ എത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. എന്നാല്‍ പണം സംഘടിപ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് പൊലീസിന് ലഭിച്ച സൂചന.

മനു എന്ന കൂട്ടുപ്രതിയോടൊപ്പമാണ് ഇയാള്‍ ആലപ്പുഴയില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്. ഇവരുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

കേസില്‍ മൂന്ന് പേരെയാണ് ഇതുവരെ പൊലീസ് പിടികൂടിയിരിക്കുന്നത്. ഇനി നാല് പേര് പിടിയിലാകാനുണ്ട്. പ്രതികള്‍ ആലപ്പുഴയുടെ പരിസരങ്ങളില്‍ തന്നെയുണ്ട് എന്ന് തന്നെയാണ് പൊലീസ് കരുതുന്നത്.

പ്രതികള്‍ക്ക് വേണ്ടി കനത്ത തിരച്ചിലാണ് പൊലീസ് നടത്തുന്നത്. എന്നാല്‍ പള്‍സര്‍ സുനിയും കൂട്ടരും കൃത്യമായി എവിടെയാണ് എന്നുള്ള ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല.

സംസ്ഥാനത്തിന്റെ അതിര്‍ത്തികളിലടക്കം കനത്ത പരിശോധനയാണ് പ്രതികള്‍ക്കായി നടക്കുന്നത്. അതുകൊണ്ട് തന്നെ കേരളം വിടുക എന്നത് പ്രതികള്‍ക്ക് എളുപ്പമല്ല. മാത്രമല്ല ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ വിമാനത്താവളങ്ങള്‍ വഴിയും രക്ഷപ്പെടാനാവില്ല.

കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്കുന്ന എഡിജിപി ബി സന്ധ്യ ഉള്‍പ്പെടെ ഉള്ളവര്‍ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്. പ്രത്യേക സംഘങ്ങളെ നിയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പള്‍സര്‍ സുനിയുടെ കയ്യില്‍ വേണ്ടത്ര പണമില്ലെന്നും എന്നാല്‍ മൂന്നര പവന്റെ സ്വര്‍ണ്ണമാല ഉണ്ടെന്നും പോലീസ് പറയുന്നു. പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

നടിയുടെ ഡ്രൈവര്‍ മാര്ട്ടിന്, വടിവാള്‍ സലീം, പ്രദീപ് എന്നിവരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.

സംഭവം പുറത്ത് വന്ന ദിവസം പള്‍സര്‍ സുനി എറണാകുളത്തെ പനമ്പള്ളി നഗറില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. പിന്നീട് ഓഫായ ഇയാളുടെ ഫോണ്‍ ഇതുവരെ ഓണ്‍ ആയിട്ടില്ല.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications