കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാ നിശാന്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടവരെ തേടി പോലീസ്, ആരെയും വെറുതെ വിടില്ല !!

ഫേസ്ബുക്കിലൂടെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരുടെ വിവരങ്ങളാണ് പോലീസ് ആവശ്യപ്പെട്ടിട്ടുള്ളത്.

  • By Nihara
Google Oneindia Malayalam News

തൃശ്ശൂര്‍ : അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ഫേസ്ബുക്കിലൂടെ മോശം പോസ്റ്റിട്ടവര്‍ കുടുങ്ങും. ഇത്തരക്കാരുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് ഫേസ്ബുക്കിന് കത്തു നല്‍കി. കേരള വര്‍മ്മ കോളേജില്‍ എസ് എഫ് ഐ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ എംഎഫ് ഹുസൈന്റെ പ്രശസ്ത ചിത്രമായിരുന്നുവെന്ന് കാണിച്ച് രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു ദീപയ്‌ക്കെതിരെയുള്ള ഭീഷണികള്‍ ആരംഭിച്ചത്.

കോളേജില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ദീപയ്‌ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്.

ദീപ നിശാന്തിനെതിരെ സൈബര്‍ ആക്രമണം

ദീപ നിശാന്തിനെതിരെ സൈബര്‍ ആക്രമണം

എംഎഫ് ഹുസൈന്റെ 'സരസ്വതി' യുടെ പകര്‍പ്പ് എസ്എഫ് എഫ് ഐയുടെ ചില ബാനറുകളില്‍ പുനരാവിഷ്‌കരിച്ചതിനെ പിന്തുണച്ചായിരുന്നു ദീപാ നിശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനെതിരെയാണ് സംഘപരിവാര്‍ അനുകൂല സംഘടനകള്‍ രംഗത്ത് വന്നിട്ടുള്ളത്.

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു

നഗ്ന ചിത്രത്തിനൊപ്പം ദീപാ നിശാന്തിന്റെ തലയും വെച്ച് ഫോട്ടോഷോപ്പ് നടത്തിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. മോശമായ കമന്റും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരുന്നു.

ആസിഡ് ആക്രമണവും വധഭീഷണിയും

ആസിഡ് ആക്രമണവും വധഭീഷണിയും

ഫേസ്ബുക്കില്‍ പോസ്റ്റിട്ടതന് പിന്നാലെ വ്യാപകമായ പ്രതിഷേധമായിരുന്നു സംഘപരിവാര്‍ അനുകൂല സംഘടനകള്‍ അധ്യാപികയ്‌ക്കെതിരെ നടത്തിയത്. ദീപയെ വധിക്കുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നുള്ള തരത്തിലുള്ള ഭീഷണികളും മുഴക്കിയിരുന്നു.

പരാതി നല്‍കി

പരാതി നല്‍കി

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ജീവനില്‍ ഭീഷണിയുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഫേസ്ബുക്കിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയവരുടെ വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്.

ഫേസ്ബുക്കിന് കത്ത് നല്‍കി

ഫേസ്ബുക്കിന് കത്ത് നല്‍കി

ദീപാ നിശാന്തിനെതിരെ ഫേസ്ബുക്കിലൂടെ മോശം പരമാര്‍ശം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫേസ്ബുക്കിന് പോലീസ് കത്ത് നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ ലഭിച്ച ശേഷം കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് മറുപടി

ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് മറുപടി

മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് ഫേസ്ബുക്കിലൂടെ ദീപാ നിശാന്ത് മറുപടി നല്‍കിയിരുന്നു. ഫോട്ടോ ഷോപ്പ് പഠനം പോരെന്നും ഇനിയും പഠിക്കാനുണ്ടെന്നുമായിരുന്നു ദീപ കുറിച്ചത്.

English summary
Police Enquiey in cyber attack of Deepa Nishanth .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X