അവതാരകയെ അപമാനിച്ചതിനു പിന്നാലെ രാഖി സ്വീകരിച്ച ഏമാനും കിട്ടി എട്ടിന്റെ പണി!
മാനന്തവാടി: അവതാരകയെ അപമാനിച്ചതിനു പിന്നാലെ യൂണിഫോമില്‍ രാഖി സ്വീകരിച്ച പോലീസ് ഓഫീസര്‍ക്കും കിട്ടി എട്ടിന്റെ പണി. ഭാരത മക്കളെ സഹോദരി സഹോദരന്മാരായി കാണണം എന്ന ആശയത്തോടെ കെട്ടുന്ന രക്ഷാ ബന്ധന്‍ ഏമാന് ഇപ്പോള്‍ കുരുക്കായിരിക്കുകയാണ്.
ഔദ്യോഗിക വേഷത്തില്‍ ക്ഷേത്രകമ്മറ്റി ഓഫീസിലെത്തി രക്ഷാബന്ധന്‍ ചടങ്ങില്‍ പങ്കെടുത്ത മാനന്തവാടി എസ്‌ഐ വിനോദ് വലിയാറ്റൂരാണ് കുടുങ്ങിയത്. കഴിഞ്ഞ രക്ഷാ ബന്ധന്‍ ദിനത്തില്‍ മാനന്തവാടിയിലെ ഒരു ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലാണ് എസ്‌ഐയുടെ കൈയില്‍ ബാലിക രാഖി കെട്ടിയത്.

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് എസ്‌ഐ കുടുങ്ങിയത്. യൂണിഫോമണിഞ്ഞ് മത ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് പോലീസുകാര്‍ക്ക് വിലക്കുണ്ട് എന്നിരിക്കെ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തുന്നത്.
അതേസമയം കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥരുടെ രാജ്യാന്തര സമ്മേളനത്തിനിടെ അവതാരകയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അസിസ്റ്റന്റ് കമ്മീഷര്‍ക്കതിരെ നടപടിയെടുത്തിരുന്നു. തിരുവനന്തപുരം എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയാണ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുത്തത്.












Click it and Unblock the Notifications