കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്തൂര്‍ ആത്മഹത്യ: ശ്യാമളക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പോലീസിന്‍റെ വിലയിരുത്തല്‍

Google Oneindia Malayalam News

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി പാറയില്‍ സാജന്‍റെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷ പികെ ശ്യാമളയ്ക്കെതിരെ പ്രേരണാ കുറ്റത്തിന് കേസെടുക്കാന്‍ തെളിവുകളില്ലെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് വീഴ്ച സംഭവിച്ചത് നഗരസഭ സെക്രട്ടറിക്കാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. കേസില്‍ അന്വേഷണ സംഘം തെളിവെടുപ്പ് തുടരുകയാണ്.

anthur

പികെ ശ്യാമളയ്ക്കെതിരെ സാജന്‍റെ ഭാര്യയുടെ മൊഴികളല്ലാതെ പ്രത്യക്ഷമായ തെളിവുകളൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. കണ്ടെടുത്ത സാജന്‍റെ ഡയറിയില്‍ ആരുടേയും പേരും പരാമര്‍ശിച്ചിട്ടില്ല. ശ്യാമളയ്ക്കെതിരായ തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും നഗരസഭാ ചെയര്‍പേഴ്സണ്‍ന്‍റെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സാജന്‍റെ കുടുംബം. എന്നാല്‍ ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം കേസ് മുന്നോട്ട് പോകില്ലെന്ന വിലയിരുത്തലാണ് അന്വേഷണ സംഘത്തിനുള്ളത്.

<strong> മലപ്പുറം ജില്ലാ വിഭജനം: എസ്ഡിപിഐ പറയുന്നതിനെ പിന്താങ്ങേണ്ട ഗതികേട് കോൺഗ്രസിനില്ലെന്ന് ആര്യടന്‍</strong> മലപ്പുറം ജില്ലാ വിഭജനം: എസ്ഡിപിഐ പറയുന്നതിനെ പിന്താങ്ങേണ്ട ഗതികേട് കോൺഗ്രസിനില്ലെന്ന് ആര്യടന്‍

ഓഡിറ്റോറിയത്തിന് അനുമതി വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ശ്രമം നടന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. നഗരസഭ എഞ്ചിനീയര്‍ ശുപാര്‍ശ ചെയ്തിട്ടും സെക്രട്ടറിയുടെ ഭാഗത്ത് നിന്നും അനാവശ്യ ഇടപെടലുകളുണ്ടായെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കും.

<strong>അറബ് രാഷ്ട്രങ്ങളില്‍ മതവിശ്വാസം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട്</strong>അറബ് രാഷ്ട്രങ്ങളില്‍ മതവിശ്വാസം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട്

അതിനിടെ ആന്തൂര്‍ നഗരസഭ സെക്രട്ടറി സമര്‍പ്പിച്ച മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തള്ളി. മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു സംഭവത്തില്‍ സസ്പെന്‍ഷനിലായ നഗരസഭാ സെക്രട്ടറി എംകെ ഗിരീഷിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജസ്റ്റീസ് ബി സുധീന്ദ്രകുമാര്‍ തയ്യാറായില്ല.

English summary
police enquiry in sajan parayil death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X