കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരുകന്‍റെ മരണം... അന്വേഷണം വഴിമുട്ടി, കാരണക്കാര്‍ അവര്‍, റിപ്പോര്‍ട്ട് പൂഴ്ത്തി, ലക്ഷ്യം ....

ആഗസ്റ്റ് ഏഴിനാണ് മുരുകന്‍ ദാരുണമായി മരിച്ചത്

  • By Sooraj
Google Oneindia Malayalam News

കൊല്ലം: തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ ചികില്‍സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ അന്വേഷണം ഇഴയുന്നു. മുരുകന്‍ മരിച്ചിട്ട് വ്യാഴാഴ്ച ഒരു മാസം തികയാന്‍ പോവുകയാണെങ്കിലും കേസില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. കേസില്‍ ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുക്കിയതാണ് ഇതിനു കാരണം. ആരോഗ്യ വകുപ്പാണ് ഈ റിപ്പോര്‍ട്ട് മുക്കിയതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നീണ്ട കാരാഗൃഹവാസം തീരുന്നു... ദിലീപ് നാളെ പുറത്തേക്ക്, പക്ഷെ ... ആരാധകര്‍ ആവേശത്തില്‍നീണ്ട കാരാഗൃഹവാസം തീരുന്നു... ദിലീപ് നാളെ പുറത്തേക്ക്, പക്ഷെ ... ആരാധകര്‍ ആവേശത്തില്‍

ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം

ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം

റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് മുക്കാന്‍ കാരണം പലരുടെയും അറസ്റ്റ് തടയുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

പ്രതികരിക്കാതെ ആരോഗ്യവകുപ്പ്

പ്രതികരിക്കാതെ ആരോഗ്യവകുപ്പ്

കേസുമായി ബന്ധപ്പെട്ട് കമ്മീഷണറും ഡിജിപിയുമെല്ലാം ആരോഗ്യ വകുപ്പിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതു കണ്ടില്ലെന്ന് നടിക്കുകയാണ് ആരോഗ്യ വകുപ്പ്.

മുരുകന്റെ മരണം

മുരുകന്റെ മരണം

ആഗസ്റ്റ് ഏഴിന് പുലര്‍ച്ചെ ആറു മണിക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുരുകന്‍ ചികില്‍സ ലഭിക്കാതെ ആംബുലന്‍സില്‍ വച്ചു അന്ത്യശ്വാസം വലിച്ചത്. മുരുകന്റെ മരണം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

 അന്വേഷണം അവസാനഘട്ടത്തിലേക്ക്

അന്വേഷണം അവസാനഘട്ടത്തിലേക്ക്

കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങവെയാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്ന് അനാസ്ഥ ഉണ്ടാവുന്നത്.

റിപ്പോര്‍ട്ട് നല്‍കി

റിപ്പോര്‍ട്ട് നല്‍കി

മുരുകന് ചികില്‍സ നിഷേധിച്ച ആശുപത്രികളുടെ വീഴ്ചകളെക്കുറിച്ചു ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത 20 ദിവസങ്ങള്‍ക്കു മുമ്പ് ആരോഗ്യവകുപ്പ് സെക്രട്ടറിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചുവെന്നത് അജ്ഞാതമായി തുടരുകയാണ്.

 രണ്ടു തവണ സമീപിച്ചു

രണ്ടു തവണ സമീപിച്ചു

കൊട്ടിയം സിഐയും കൊല്ലം കമ്മീഷണറും ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു രണ്ടു തവണ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടെങ്കിലും റിപ്പോര്‍ട്ട് നല്‍കാനോ മറുപടി നല്‍കാനോ തയയാറായിട്ടില്ല.

ഡിജിപി കത്ത് നല്‍കി

ഡിജിപി കത്ത് നല്‍കി

റിപ്പോര്‍ട്ടിനായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് തന്നെ ഒടുവില്‍ രംഗത്തുവരേണ്ടിവന്നു. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്ക് ബെഹ്‌റ കത്ത് നല്‍കിയിട്ടുണ്ട്.

English summary
Murugan's death: Police enquiry stopped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X